ഭവന രഹിതർക്ക് കൈത്താങ്ങായി ഡിഎംഎ ചാരിറ്റി
Friday, August 26, 2016 7:43 AM IST
ഡിട്രോയിറ്റ്: തടാകങ്ങളുടെ നാടായ മിഷിഗണിൽ കഴിഞ്ഞ മുപ്പത്തഞ്ചില്പരം വർഷങ്ങളായി മലയാളികളുടെ ഇടയിൽ പ്രവത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ഭവന രഹിതർക്കു വീടു നിർമിച്ചു നൽകി അമേരിക്കൻ മലയാളികൾക്ക് മാതൃകയാകുകയാണ്.

ഒരു പക്ഷെ യാഥാർഥ ചാരിറ്റി പ്രവർത്തനം കാശു കൊടുത്തു ഭക്ഷണം വാങ്ങി നൽകുക എന്നതിൽ ഉപരി, ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ, ആ ഭക്ഷണം ഒരു നേരം പോലും കഴിക്കാൻ കഴിയാത്തവർക്ക് നൽകുക എന്നതാണ്.

ഇവിടെ തങ്ങളുടെ ഒരു ദിവസത്തെ ജോലി സമയം (എട്ടു മണിക്കൂർ) ഡിഎംഎ പ്രവർത്തകർ കമ്യൂണിറ്റി സർവീസായ ഹാബിറ്റാറ്റ് പ്രോജക്ടിനു നൽകുകയാണ് ഉണ്ടായത്.

ഓഗസ്റ്റ് 20നു രാവിലെ ക്ലിന്റൺ ടൗൺഷിപ്പിലുള്ള വീടു പണി സ്‌ഥലത്ത് ഡിഎംഎയുടെ കോഓർഡിനേറ്റർമാരായ സുദർശന കുറുപ്പിന്റേയും സഞ്ചു കോയിത്തറയുടേയും നേതൃത്വത്തിൽ ഡിഎംഎ പ്രസിഡന്റ് സൈജൻ ജോസഫ്, സെക്രട്ടറി നോബിൾ തോമസ്, ട്രഷറർ പ്രിൻസ് ഏബ്രഹാം, ഡിഎംഎ യുടെ മുതിർന്ന നേതാക്കളായ മാത്യൂസ് ചെരുവിൽ, കുര്യാക്കോസ് പോൾ, മുൻ സെക്രട്ടറി ആകാശ് ഏബ്രഹാം, മറ്റ് അംഗങ്ങളായ പ്രശാന്ത് ചന്ദ്രശേഖർ, അഭിലാഷ് പോൾ, യൂത്ത് അംഗങ്ങളായ വർക്കി പെരിയപുറത്ത്, ഹാനാ പോൾ, സൗരഭ് മോഹനചന്ദ്രൻ എന്നിവരും ഡിഎംഎ അംഗവും ഫോമായുടെ നിയുക്‌ത ജോയിന്റ് സെക്രട്ടറിയുമായ വിനോദ് കൊണ്ടൂരും വോളന്റിയർമാരായി ഒരോരുത്തരുടെ കഴിവുകളനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകുന്നേരത്തോടെ ഒരു കൂര പൂർത്തിയാക്കിയ സന്തോഷത്തോടെ മടങ്ങി.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ26റാമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>