സൗദിയിലെ പട്ടിണി: ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കും
Sunday, July 31, 2016 9:33 PM IST
ദമാം: സൗദി അറേബ്യയിൽ തൊഴിൽ നഷ്‌ടപ്പെട്ടു ദുരിതത്തിൽ കഴിയുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ മടക്കിക്കൊണ്്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. എക്സിറ്റ് വീസയ്ക്കുള്ള നടപടികൾ അവസാനിച്ച ശേഷം ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എക്സിറ്റ് വീസകൾ അനുവദിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സൗദി അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്.

800 ഓളം ഇന്ത്യക്കാരാണ് തൊഴിൽ നഷ്‌ടപ്പെട്ടതിനെ തുടർന്ന് പണവും ഭക്ഷണവുമില്ലാതെ സൗദിയിൽ ദുരിതമനുഭവിക്കുന്നത്. ഫാക്ടറികളും വ്യാപാര സ്‌ഥാപനങ്ങളും പൂട്ടിയതുമൂലം ഇന്ത്യക്കാരിൽ പലർക്കും തൊഴിൽ നഷ്‌ടപ്പെട്ടിരുന്നു. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ.

.പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് വിദേശത്തേക്ക് പോകുമെന്നും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് അറിയിച്ചിട്ടുണ്്ട്്്.