പനോരമ ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷവും പരേഡും ഓഗസ്റ്റ് ഏഴിന്
Thursday, July 7, 2016 8:27 AM IST
ടോറേന്റോ: പനോരമ ഇന്ത്യയും ഇന്ത്യൻ കോൺസുലേറ്റും സംയുക്‌തമായി ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് ഏഴിനു (ഞായർ) രാവിലെ 10 മുതൽ രാത്രി എട്ടു വരെ ടൊറേന്റോയിലെ യംഗ് ഡൻഡാസ് സ്ക്വയറിൽ ആഘോഷിക്കും.

ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദിനേശ് ഭാട്ടിയ പതാക ഉയർത്തി ആഘോഷങ്ങൾക്കു തുടക്കം കുറിക്കും. പനോരമ ഇന്ത്യ വർഷംതോറും പ്രസിദ്ധീകരിക്കാറുള്ള സുവനീറിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും.

ഒന്റാരിയോവിലെ മന്ത്രിമാർ, എംപിമാർ, എംപിപിമാർ, സാമുദായിക സംഘടനാ നേതാക്കൾ ഉൾപ്പെടെ നിരവധി വിശിഷ്‌ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും.

തുടർന്നു അക്ഷരമാല ക്രമത്തിൽ വിവിധ സംസ്‌ഥാനങ്ങൾ വാശിയോടെ മത്സരിക്കുന്ന പരേഡും നടക്കും. ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഏറ്റവും മനോഹരമായി പരേഡിൽ പങ്കെടുക്കുന്ന സംസ്‌ഥാനത്തിനു സമ്മാനങ്ങൾ നൽകും.

ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർക്ക് ആശ വിശ്വനാഥന് 647 389 8555 എന്ന നമ്പരിൽ ബന്ധപ്പെടുക.

സുവനീറിലേക്ക് ലേഖനങ്ങൾ, കഥകൾ, കവിതകൾ, പരസ്യങ്ങൾ എന്നിവ ജൂലൈ 15നു മുൻപായി അയയ്ക്കേണ്ടതാണ്.

സ്പോണ്സർഷിപ്പിനും വെണ്ടർ ബൂത്തിനും അനു ശ്രീവാസ്തവ (ചെയർപേഴ്സൺ) 416 523 3935, ശാലിനി ശ്രീവാസ്തവ (സെക്രട്ടറി) 647 517 3211, വൈദേഹി (പ്രോഗ്രാം കോ–ഓർഡിനേറ്റർ) 416 318 9846, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ശിളീ* ുമിീൃമാമിശിറശമ.ീൃഴ

ഏറ്റവും പുതിയ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ുമിീൃമാമശിറശമ.ീൃഴ എന്ന സൈറ്റ് സന്ദർശിക്കുക.

<ആ>റിപ്പോർട്ട്: ജയ്സൺ മാത്യു