സീനിയര്‍ ഫോറം സെമിനാര്‍ സംഘടിപ്പിച്ചു
Monday, April 25, 2016 12:54 AM IST
ഡാളസ്: ഇന്ത്യ കള്‍ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി ഏപ്രില്‍ 23നു സീനിയര്‍ ഫോറം സെമിനാര്‍ സംഘടിപ്പിച്ചു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത ഡോക്ടറും കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ അഭ്യുദയകാംക്ഷിയുമായ ഡോ. എം.വി. പിള്ള 'കുഞ്ചന്‍ നമ്പ്യാരും വാര്‍ധക്യത്തെക്കുറിച്ചുള്ള സമകാലിക ശാസ്ത്രീയ നിരീക്ഷണങ്ങളും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

നൂറു വര്‍ഷങ്ങളിലേറെ പിന്നിട്ട കുഞ്ചന്‍ നമ്പ്യാരുടെ ശ്ളോകങ്ങള്‍ ഉദ്ധരിച്ചും അതിന്റെ വ്യാപ്തിയും അര്‍ഥതലങ്ങളും ആഴത്തില്‍ ഊന്നിപറഞ്ഞും ആധുനിക സമകാലിക ശാസ്ത്രീയ നിരീക്ഷണങ്ങളോടു കൂടിയ രോഗങ്ങള്‍, ചികിത്സകള്‍, മരുന്നുകള്‍, നിയന്ത്രിത ആഹാരം വ്യായാമം എന്നിവയെ സംബന്ധിക്കുന്നതായിരുന്നു സെമിനാര്‍.

നൂറിലധികം പേര്‍ പങ്കെടുത്ത സെമിനാറില്‍ സീനിയേഴ്സിന്റെ സംശയത്തിനും ചോദ്യങ്ങള്‍ക്കും ഡോ. എം.വി. പിള്ള മറുപടി പറഞ്ഞു.

സീനിയര്‍ ഫോറം കെഎഡി പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി റോയി കൊടുവത്ത്, ഐസിഇസി സെക്രട്ടറി ഷിജു ഏബ്രഹാം, ഐ വര്‍ഗീസ്, ടി.എസ്. നമ്പൂതിരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.