സംഗീത സന്ധ്യ ഏപ്രില്‍ 16ന്
Tuesday, April 12, 2016 6:17 AM IST
ഡാളസ്: ഗാര്‍ലന്‍ഡ് ബ്രോഡ്വേയിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററില്‍ ഏപ്രില്‍ 16നു (ശനി) വൈകുന്നേരം നാലു മുതല്‍ സംഗീതസന്ധ്യ (കരേക്ക മ്യൂസിക്കല്‍ ഈവനിംഗ്) എന്ന പേരില്‍ ഒരു സംഗീത പരിപാടി കേരള അസോസിയേഷന്‍ ഓഫ് ഡാളസ് (ഗഅഉ) സംഘടിപ്പിച്ചിരിക്കുന്നു.

കാഡ് അംഗങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷങ്ങളിലും സംഗീത സന്ധ്യ സംഘടിപ്പിക്കുന്നത്. സിനിമ, നാടക, ലളിതഗാനങ്ങള്‍ പാടുവാനും ആസ്വദിക്കുവാനും പ്രോസാഹിപ്പിക്കുവാനും ഒരു വേദിയായിരിക്കും സംഗീത സന്ധ്യ എന്നു സെക്രട്ടറി റോയി കൊടുവത്ത് അഭിപ്രായപ്പെട്ടു.

വിവരങ്ങള്‍ക്ക്: റോയി കൊടുവത്ത് 972 569 7165, അനശ്വരം മാമ്പിള്ളി 214 997 1385.