ടൊറന്റോ മലയാളി സമാജം കേരളോത്സവം മേയ് 14-ന്
Wednesday, April 6, 2016 5:05 AM IST
ടൊറന്റോ: യുവ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപിക്കുന്നതിനും തനതു കലകളെ നിലനിര്‍ത്തുന്നതിനുമായി സമാജം വര്‍ഷം തോറും നടത്തിവരുന്ന കേരളോത്സവ മത്സരങ്ങള്‍ ഈ വര്‍ഷവും നടത്തുന്നതാണെന്നു ടൊറന്റോ മലയാളി സമാജം (ടിഎംഎസ്) ഭാരവാഹികള്‍ അറിയിച്ചു.

2016 മേയ് 14-നു (ശനിയാഴ്ച) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാണു മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാദര്‍ ഹെന്റി കാര്‍ കാത്തലിക് സെക്കന്‍ഡറി സ്കൂള്‍ (1760 ങമൃശിേ ഏൃീ്ല ഞറ, ഋീയശരീസല, ഛച ങ9ഢ 3ട4) ആണ് ഇത്തവണ മത്സരങ്ങള്‍ക്ക് വേദിയാവുക. മത്സരങ്ങളുടെ എല്ലാ വിശദാംശങ്ങളും ടിഎംഎസ് വെബ്സൈറ്റ് ആയ ംംം .ീൃീിീാമഹമ്യമഹലലമൊമഷമാ.രീാ -ല്‍ ലഭ്യമാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷാ ഫോം വെബ്സൈറ്റില്‍നിന്നു ഡൌണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച് ഇ-മെയില്‍ (ലെരൃലമ്യൃേ@ീൃീിീാമഹമ്യമഹലലമൊമഷമാ.രീാ ) വഴി അയക്കുകയോ, ടിഎംഎസ് ഭാരവാഹികളുടെ കൈയില്‍ നേരിട്ട് കൊടുക്കുകയോ ചെയ്യാവുന്നതാണ്. മത്സരാര്‍ത്ഥികളുടെ സൌകര്യാര്‍ഥം ടിഎംഎസ് സെന്റെറില്‍ ഫോം നല്‍കുവാനുള്ള സമയം, വെസ്റില്‍ (5100 ങമശിഴമലേ ഉൃ. ഡിശ 3, ങശശൈമൌൈഴമ) ല്‍ 2016 ഏപ്രില്‍ 29 നു വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെയും, ഈസ്റില്‍ (430 ജമാീൃല അ്ല, ൌിശ # 15, ടരമൃയീൃീൌഴവ, ഛച. ങ1ഢ 5അ9) -ല്‍ ഏപ്രില്‍ 30-നു ആറു മുതല്‍ ഒമ്പതു വരെയും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍ ഡൊമിനിക് ജോസഫ് (289 937 6801), അല്ലെങ്കില്‍ ഇമെയില്‍ ലെരൃലമ്യൃേ@ീൃീിീാമഹമ്യമഹലലമൊമഷമാ.രീാ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്