കര്‍ശന നടപടികളുമായി കുവൈത്ത് ഗതാഗത വകുപ്പ്
Monday, April 4, 2016 5:47 AM IST
കുവൈത്ത്: രാജ്യത്തെ അഴിയാക്കുരുക്കായ ട്രാഫിക് ബ്ളോക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി കര്‍ശന നിര്‍ദ്ദേശങ്ങളുമായി കുവൈത്ത് ഗതാഗത വകുപ്പ്. രാജ്യത്തെ ഗതാഗതനിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വാഹനമോടിക്കുമ്പോള്‍ ഡ്രെെവിംഗ് ലൈസന്‍സ് നിര്‍ബന്ധമായും കൈവശം വയ്ക്കണം. അല്ലാത്തവരെ പിടികൂടിയാല്‍ ഉടന്‍ നാടുകടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ലൈസന്‍സ് കൈവശമില്ലാതെ വാഹനമോടിച്ച് പിടിയിലായാല്‍ 30 ദീനാറാണ് ഇപ്പോള്‍ പിഴ ഈടാക്കുന്നത്. ഇതിനു പകരമായാണ് നാടു കടത്തല്‍ പോലുള്ള കര്‍ശന നടപടികള്‍ക്ക് അധികൃതര്‍ മുതിര്‍ന്നത്. നിയമലംഘനം നടത്തിയ നിരവധിപേരെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍