റീജന്‍സി ഷോപ്പിംഗ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു
Saturday, April 2, 2016 6:13 AM IST
ദോഹ: ഖത്തറിലെ പ്രമുഖ മലയാളി സംരംഭമായ റീജന്‍സി ഷോപ്പിംഗ് കോംപ്ളക്സ് ഉമ്മുസലാല്‍ അലി ഏരിയയിലെ വുസൈല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഷഹീന്‍ ബിന്‍ അലി അല്‍ കുവാരി, സരീഅ് ബിന്‍ റാഷിദ് അല്‍ കഅബി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഷാഹീന്‍ ബിന്‍ മതര്‍ അല്‍ കുവാരി, ഈസ അല്‍ കുവാരി, യൂസുഫ് ബിന്‍ അഹ്മദ് അല്‍ കുവാരി, അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ കഅബി, ഷാഹീന്‍ ബിന്‍ ഗാനം അല്‍ മുഹന്നദി, ഖാലിദ് ബിന്‍ ഗാനം അല്‍ കുവാരി, അലി ബിന്‍ അബ്ദുല്ലഅല്‍ കഅബി, അബ്ദുല്ല മുഹമ്മദ് അലി അല്‍ ഹമ്മാദി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റീജന്‍സി ഷോപ്പിംഗ് കോംപ്ളക്സ് ചെയര്‍മാന്‍ അലി ബിന്‍ അഹ്മദ് അലി റബീഅ അല്‍ കുവാരി, ഡയറക്ടറും ജനറല്‍ മാനേജറുമായ കെ. അമീറുദ്ദീന്‍, ഡയറക്ടര്‍മാരായ ഷുക്കൂര്‍ കിനാലൂര്‍, അബ്ദുല്‍ അസീസ്് അക്കര, അബ്ദുല്‍ ലത്തീഫ് ഉദുമ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.