സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് കാര്‍മികത്വം വഹിക്കും
Wednesday, March 16, 2016 7:36 AM IST
കുവൈത്ത്: കുവൈത്ത് സെന്റ് ജോര്‍ജ് യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തോഡോക്സ് വലിയപള്ളിയുടെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക് യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് കാര്‍മികത്വം വഹിക്കും.

മാര്‍ച്ച് 18നു നാല്പതാം വെള്ളിയാഴ്ച 5.30നു ചഋഇഗയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 19നു (ശനി) വൈകുന്നേരം ആറിന് അബാസിയ ശ്ളോമോ ഹാളില്‍ നടക്കുന്ന ഓശാന ശുശ്രൂഷയ്ക്കും 23നു (ബുധന്‍) രാത്രി ഒമ്പതിന് ചഋഇഗ യില്‍ നടക്കുന്ന പെസഹ ശുശ്രൂഷയ്ക്കും 25നു രാവിലെ ആറിന് ചഋഇഗ യില്‍ നടക്കുന്ന വചനിപ്പുപെരുന്നാള്‍ കുര്‍ബാനയ്ക്കും 9.30നു അബാസിയ ഇന്റഗ്രേറ്റഡ് സ്കൂളില്‍ നടക്കുന്ന ദുഃഖവെള്ളി ശുശ്രൂഷയ്ക്കും 26നു (ശനി) രാവിലെ ഏഴിന് അബാസിയ ശ്ളോമോ ഹാളില്‍ നടക്കുന്ന ദുഃഖശനിയുടെ കുര്‍ബാനക്കും അന്നേ ദിവസം വൈകുന്നേരം ആറിന് ചഋഇഗ യില്‍ നടക്കുന്ന ഉയിര്‍പ്പു ശുശൂഷയ്ക്കും നേതൃത്വം നല്കും. ഏപ്രില്‍ നാലിന് അദ്ദേഹം കേരളത്തിലേക്കു മടങ്ങും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍