പക്ഷപാത മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക: ആവാസ് സെമിനാര്‍
Thursday, March 3, 2016 8:16 AM IST
റിയാദ്: മാധ്യമങ്ങളിലെ ഒരു വിഭാഗം നടത്തുന്ന പക്ഷപാത ഫാസിസ്റ് പ്രീണന നയങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാന്‍ സമയമായെന്ന് ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ സൌദിഅറേബ്യ (ആവാസ്) റിയാദ് ഘടകം സംഘടിപ്പിച്ച 'മാധ്യമങ്ങള്‍ വിധികര്‍ത്താക്കളോ?' എന്ന സെമിനാറില്‍ ആവശ്യമുയര്‍ന്നു.

ജാമിയ മില്ലിയ യൂണിവേഴ്സിറ്റി റിയാദ് അലൂംനി സ്ഥാപക പ്രസിഡന്റ് ഡോ. ഗിസാല്‍ മഹ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആവാസ് കണ്‍വീനര്‍ ബഷീര്‍ അരംബൂര്‍ അധ്യക്ഷത വഹിച്ചു. സക്കീര്‍ വടക്കുംതല (ന്യൂ ഏജ്), സുധീര്‍ കുമ്മിള്‍ (നവോദയ), , ഇനാമുറഹ്മാന്‍ (മാധ്യമം), റബീഹ് (മീഡിയ വണ്‍), നസ്റൂദീന്‍ വി.ജെ. (റിപ്പോര്‍ട്ടര്‍), ജയന്‍ കൊടുങ്ങല്ലൂര്‍ (സത്യം ഓണ്‍ലൈന്‍), ഫിറോസ് (പ്രവാസി കൂട്ടായ്മ), കാസിമി (തേജസ്), ഫരീദ് ജാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആവാസിനെ പ്രതിനിധീകരിച്ച് ഷമീം തിരൂരങ്ങാടി, മന്‍സൂര്‍ വേങ്ങര, ഷഫീക് ഹരിപ്പാട്, ശരീഫ് തിരൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍