'ഫാസിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ പുതിയ രൂപങ്ങള്‍ ആവിഷ്കരിക്കണം'
Tuesday, March 1, 2016 5:27 AM IST
കുവൈത്ത്: ഫാസിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ പുതിയ രൂപങ്ങള്‍ ആവിഷ്കരിക്കണമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എം.കെ. ഫൈസി പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'അസഹിഷ്ണുത: ഗാന്ധി മുതല്‍ രോഹിത് വെമുലെ വരെ' സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഫാസിസത്തിനേതിരേ ഇരകള്‍ യോജിച്ചുകൊണ്ട് പോരാട്ട രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുസലാം പാങ്ങ് പറഞ്ഞു.

സെമിനാറില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള ഘടകം പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 2015 കലാശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കണ്‍വീനറുമായ അഷ്റഫ് കാളത്തോടിനെ ആദരിച്ചു. ഒഐസിസി കുവൈത്ത് നാഷണല്‍ വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജ്, കിഫ് ഫഹഹീല്‍ മേഖല പ്രസിഡന്റ് ജംഷീക്ക്, ട്രഷറര്‍ ഷെരീഫ് കൊളവയല്‍, ഷാനവാസ് ചൂണ്ട, നവാസ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍