ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: കാസര്‍ഗോഡ് മണ്ഡലം ജേതാക്കള്‍
Saturday, February 27, 2016 8:36 AM IST
ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ല സംഘടിപ്പിച്ച ഒന്നാമത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍ഗോഡ് മണ്ഡലം ടീം ജേതാക്കളായി. ഫൈനലില്‍ മഞ്ചേശ്വരം മണ്ഡലത്തെ 53 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റു ചെയ്ത കാസര്‍ഗോഡ് ടീം നിശ്ചിത ഓവറില്‍ 77 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മഞ്ചേശ്വരത്തിനു 24 റണ്‍സ് എടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി.

വിജയികള്‍ക്കുള്ള ട്രോഫി ജില്ലാ പ്രസിഡന്റ് എം. ലുഖ്മാനുല്‍ ഹക്കീം, കാഷ് അവാര്‍ഡ് ഡോ. എം.പി. ഷാഫി ഹാജി എന്നിവരില്‍നിന്ന് കാസര്‍ഗോഡ് ടീമിനുവേണ്ടി ക്യാപ്റ്റന്‍ അന്‍വര്‍ കടവത്ത്, ടീം മാനേജര്‍ ആദം കുഞ്ഞി തളങ്കര എന്നിവര്‍ ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി സ്പോര്‍ട്സ് വിംഗ് ചെയര്‍മാന്‍ നൂറുദ്ദിന്‍ പടന്ന, കാഷ് അവാര്‍ഡ് സംസ്ഥാന സെക്രട്ടറി സലിം നാലകത്ത് എന്നിവരില്‍നിന്നും മഞ്ചേശ്വരം ടീമിനു വേണ്ടി ക്യാപ്റ്റന്‍ റഫീഖ് പെര്‍ള ഏറ്റു വാങ്ങി.

മാന്‍ ഓഫ് ദ സീരിയസ് ഖാസിം ചൂരി (കാസര്‍ഗോഡ്), മാന്‍ ഓഫ് ദ മാച്ച് റഫീഖ് കാസര്‍ഗോഡ്, ബെസ്റ് വിക്കറ്റ് കീപ്പര്‍ കബീര്‍ തൃക്കരിപ്പുര്‍, ബെസ്റ് ബാറ്റ്സ്മാന്‍ റിയാസ് മാന്യ, ബെസ്റ് ബൌളര്‍ ഫയാസ് മഞ്ചേശ്വര്‍ എന്നിവര്‍ക്ക് സജിത്ത് തോമസ് (ഇന്‍വോര്‍ ഡിജിറ്റല്‍ എംഡി), എം.വി. ഷുക്കൂര്‍ (എംഡി ദുഖാന്‍ ബീച്ച് റസ്ററന്റ്), മുട്ടം മഹമൂദ് (മുന്‍ സെക്രട്ടറി സംസ്ഥാന കമ്മിറ്റി), മുസ്തഫ ബാങ്കോട് (മുന്‍ ജില്ലാ ട്രഷറര്‍), ഷംസുദ്ദീന്‍ ഉദിനൂര്‍ (ജില്ലാ ട്രഷറര്‍) എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ജില്ലയിലെ അഞ്ചു മണ്ഡലം കെഎംസിസി ടീമുകള്‍ മത്സരിച്ചു. അല്‍ സമാന്‍ എക്സ്ചേഞ്ചും ക്യാപ്പിറ്റല്‍ വണ്ണും ടൂര്‍ണമെന്റിന്റെ പ്രായോജകരായിരുന്നു.

മുഹമ്മദ് ഈസ, കെ.എസ്. മുഹമ്മദ്, എം.വി. ബഷീര്‍, എം.ടി.പി മുഹമ്മദ്കുഞ്ഞി, നാസര്‍ കൈതക്കാട്, മാക്ക് അടൂര്‍, മൊയ്തു മുളിയാര്‍, കെ.എസ്. അബ്ദുള്ള, കെ.ബി. മുഹമ്മദ്, നാസര്‍ സെയ്ഫ് ഗാര്‍ഡ്, മജീദ് ചെമ്പിരിക്ക, സിദ്ദീഖ്് മണിയംബാറ, സക്കീര്‍, റസാക്ക് കല്ലട്ടി, സത്താര്‍, അന്‍വര്‍ കാഞ്ഞങ്ങാട്, മഷൂദ്, റഫീഖ് മാങ്ങാട്, നഹാസ്, മൊയ്തീന്‍, എ.എം. ഇഖ്ബാല്‍, ഇജ്ജാസ്, മൊയ്തീന്‍ ആദൂര്‍ എന്നിവര്‍ സംബന്ധിച്ചു ആക്ടിംഗ് സെക്രട്ടറി ബഷീര്‍ ചെര്‍ക്കള നന്ദി പറഞ്ഞു.