അങ്കമാലി എന്‍ആര്‍ഐ സ്വരരത്ന പുരസ്കാരം കെ.എസ്. ചിത്രയ്ക്ക്
Thursday, January 21, 2016 9:28 AM IST
അബുദാബി: കലാരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ നല്‍കുന്ന സ്വരരത്ന പുരസ്കാരം മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് സമ്മാനിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

29നു അബുദാബി ഫോക്ലോര്‍ അക്കാഡമി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഡയറക്ടര്‍ ദലാല്‍ അല്‍ ഖുബൈസി പുരസ്കാരസമര്‍പ്പണം നടത്തും. ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി ദിനേഷ് കുമാര്‍ ഐഎഎസ്, ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ജോണി തോമസ് എന്നിവര്‍ സംബന്ധിക്കും.

ചടങ്ങില്‍ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും ഗാനമേള, മിമിക്സ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. തീയോഫില ലോജിസ്റിക്സാണു പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍.

ഭാരവാഹികളായ ജസ്റിന്‍ പോള്‍, ബിന്ദു ബാലമുരളി, ഔസേപ്പച്ചന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള