അല്‍ ഐനില്‍ ചലച്ചിത്രപ്രദര്‍ശനം മാര്‍ച്ച് 25ന്
Monday, January 18, 2016 7:51 AM IST
അബുബാദി: അല്‍ ഐന്‍ ഫിലിം ക്ളബ് സംഘടിപ്പിക്കുന്ന രണ്ടാമത് ഹ്രസ്വ ചലച്ചിത്രപ്രദര്‍ശനം മാര്‍ച്ച് 25ന് അല്‍ ഐനില്‍ നടക്കുമെന്നു മുഖ്യരക്ഷാധികാരി ഐ.വി. ശശി അറിയിച്ചു.

കഴിഞ്ഞ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇന്റര്‍ ഗള്‍ഫ് മത്സരമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പരമാവധി പത്തു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള ഏതു ഭാഷയിലും നിര്‍മിച്ചിരിക്കുന്ന ചിത്രങ്ങള്‍ അനുവദനീയമാണ്.

അല്‍ ഐന്‍ ഫിലിം ക്ളബിന്റെ രക്ഷാധികാരി മധു (ഓമനക്കുട്ടന്‍), മെംബര്‍മാരായ നൌഷാദ് വളാഞ്ചേരി, ഉല്ലാസ് തറയില്‍, ബൈജു പട്ടാലി, പ്രബീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ജെ.സി. ഡാനിയല്‍ അവാര്‍ഡ് നേടിയ ഐ.വി. ശശിയേയും മികച്ച തിരക്കഥാകൃത്തിനുള്ള ദേശിയ പുരസ്കാരം കരസ്ഥമാക്കിയ ജോഷി മംഗലത്തിനേയും ചടങ്ങില്‍ ആദരിച്ചു. ഫിലിം ക്ളബ് അംഗങ്ങളായ സണ്ണി തുളസീധരന്‍, അബുബക്കര്‍ വേരൂര്‍, റോബി, സന്തോഷ് പിള്ള, ബാബൂസ് ചന്ദനകാവ്, ഷബീക് തൈയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ഒറ്റാല്‍ എന്ന ചിത്രത്തിനു മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ജോഷി മംഗലത്തും പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: 0555831306.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള