'നാഷണല്‍ ഹെറാള്‍ഡ് കേസ് ശിഖണ്ഡിയുടെ തന്ത്രം'
Saturday, December 19, 2015 9:18 AM IST
മസ്കറ്റ്: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതിചേര്‍ത്ത് കോടതിയില്‍ കേസുമായി മുന്നോട്ടു പോകുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.ഒ. ഉമ്മന്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശിഖണ്ഡിയുടെ റോളുള്ള സുബ്രഹ്മണ്യം സ്വാമി കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ ഭയക്കുന്നു. ബിജെപിയിലെ സവര്‍ണ മേധാവിത്വത്തിന്റെ ബ്രാഹ്മണ രൂപമാണ്. ഗാന്ധി കുടുംബത്തിലെ രണ്ടു പേരെ ഉന്നംവച്ച് നടത്തുന്ന ഈ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്കക്കാരന്റേയും ന്യൂനപക്ഷത്തിന്റെയും പിന്തുണയുള്ള സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കേസില്‍ കുടുക്കി ഭയപ്പെടുത്താമെന്ന വ്യാമോഹം മോദി-സ്വാമിമാരുടെ ആഗ്രഹം മാത്രമാണെന്നും ഇത്തരം കേസുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ പുശ്ചിച്ചുതള്ളുമെന്നും എന്‍.ഒ. ഉമ്മന്‍ പ്രസ്താവിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം