സാന്‍ഫോര്‍ഡ് ഫുട്ബോള്‍ മേള: ഖാലിദിയ ജേതാക്കള്‍
Thursday, December 17, 2015 7:29 AM IST
ദമാം: ഖാലിദിയ സ്പോര്‍ട്സ് ക്ളബിന്റെ പതിനാറാമത് വാര്‍ഷികത്തോടനുബന്ധിച്ചു ദമാം കിംഗ് ഫഹദ് പാര്‍ക്കിനു സമീപമുള്ള ഹദഫ് ഫ്ളഡ്ലിറ്റ് സ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ സാന്‍ഫോര്‍ഡ് ഖാലിദിയ ജേതാക്കള്‍.

ഫൈനലില്‍ ദാറുല്‍ അസിഹ ദമാം സോക്കറിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു സാന്‍ഫോര്‍ഡ് ഖാലിദിയ തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍ മാജിദ് നേടിയ ഒരു ഗോളിനു മുന്നിലായിരുന്ന ദമാം സോക്കറിനെ യാസര്‍, മാലിക്ക് എന്നിവരുടെ ഗോളിലൂടെയാണു ഖാലിദിയ മറികടന്നത്. ഈ വിജയത്തോടെ സീസണിലെ മൂന്നാമത്തെ വിജയം നേടി ഖാലിദിയ ക്ളബ് ഹാട്രിക്കിന്റെ നിറവിലായി.

ഫൈനലിലെയും ടൂര്‍ണമെന്റിലെയും മികച്ച കളിക്കാരനായി കേരള സന്തോഷ് ട്രോഫി താരം മാലിക്കിനെ തെരഞ്ഞെടുത്തു. ടോപ് സ്കോറര്‍ ആയി നറുക്കെടുപ്പിലൂടെ ഷാഹിദിനെ (ദമാം സോക്കര്‍) തെരഞ്ഞെടുത്തു. ഏറ്റവും നല്ല ഡിഫന്‍ഡറായി ഖാലിദിയയുടെ റഫിനെയും മികച്ച ഗോള്‍ കീപ്പറായി ദമാം സോക്കറിന്റെ റഹീസിനെയും തെരഞ്ഞെടുത്തു. യുവ കളിക്കാരനുള്ള ജയഹിന്ദ് ടിവിയുടെ ആദരവിന് അസദുദ്ദീന്‍ (ദമാം സോക്കര്‍) അര്‍ഹനായി. നസീബ് വാഴക്കാടിനെ മികച്ച കാണിയായി തെരഞ്ഞെടുത്തു. സാന്‍ഫോര്‍ഡ് റീജണല്‍ മാനേജര്‍ അബ്ദുല്‍ മനാഫും സിഫ്കോ സെക്രട്ടറി ജനറല്‍ ഡോക്ടര്‍ അബ്ദുല്‍ സലാമും ഫ്ളമിങ്ങോ റീജണല്‍ മാനേജര്‍ കുഞ്ഞി മുഹമ്മദും അല്‍ കബീര്‍ മാനേജര്‍ അബ്ദുല്‍ ഹഖീം എന്നിവര്‍ ചേര്‍ന്നു വിജയികള്‍ക്കുള്ള ട്രോഫികളും പ്രൈസ് മണിയും കൈമാറി.

നാസ് വക്കം, സുലൈമാന്‍ (ഫ്രന്‍സ് റസ്ററന്റ്) മുഹമ്മദ് നജാത്തി, പ്രഭാകരന്‍ (ഗാനി), അലി കളത്തിങ്ങല്‍, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുല്‍ ജബാര്‍ (ഡിഫ) പി.എം. നജീബ് (ഒഐസിസി), നിസാര്‍ അത്തോളി (യാര്‍ഡിലി), ബിജു അബൂബക്കര്‍ (ഹുലൂല്‍), അഷ്റഫ് ദാന (മെന്‍സ് പാര്‍ക്ക്), ജാഫര്‍ കൊണ്േടാട്ടി, സതീഷ് പരുമല, ഫ്രാങ്കോ, ഷക്കീര്‍ വള്ളക്കടവ്, റസാഖ് ചേരിക്കല്‍, വില്‍ഫ്രഡ്, അഷ്റഫ് പൊട്ടേങ്ങല്‍, അബിദ് അലി മങ്കട, ഷക്കീര്‍ പാലക്കാട്, ജസീദ് അലി വണ്ടൂര്‍, റഷീദ് വേങ്ങര, ആബിദ് പാണ്ടിക്കാട്, റഷീദ് ഒറ്റപ്പാലം, ഫൈസല്‍ ചെമ്മാട്, ഷാന ചെര്‍പ്പുളശേരി, ഷാഹുല്‍ ഹമീദ്, ഷംസു പട്ടാമ്പി, സുബൈര്‍ ചെമ്മാട്, റിയാസ് പട്ടാമ്പി എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ട് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

സമാപന സമ്മേളനം ഡോ. അബ്ദുല്‍ സലാം ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്റഫ് അലി മേലാറ്റൂര്‍ സ്വാഗതവും മന്‍സൂര്‍ മങ്കട നന്ദിയും പറഞ്ഞു. സാബിത് പാവറട്ടി അധ്യക്ഷത വഹിച്ചു. മുജീബ് കളത്തില്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം