കാരുണ്യതീരം കാമ്പസിന്റെ പ്രവര്‍ത്തനത്തില്‍ കുവൈത്തിലെ മനുഷ്യ സ്നേഹികളെ കണ്ണിചേര്‍ക്കുന്നു
Monday, December 14, 2015 9:11 AM IST
കുവൈത്ത് സിറ്റി: ബുദ്ധിപരവും ശാരീരികവുമായ വൈകല്യങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസവുമായി നിലകൊള്ളുന്ന കാരുണ്യതീരം കാമ്പസിന്റെ പ്രവര്‍ത്തനത്തില്‍ കുവൈത്തിലെ മനുഷ്യസ്നേഹികളെ കണ്ണി ചേര്‍ക്കുന്നു.

കുടുംബത്തില്‍ ബുദ്ധിപരവും ശാരീരികവുമായ വൈകല്യങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന ഒരു കുട്ടിയുണ്െടങ്കില്‍ പലവിധ വേദനകളാണ് ഓരോ ഘട്ടത്തിലും സഹിക്കേണ്ടി വരുന്നത്. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് സൌജന്യ പരിശീലനം, പരിചരണം എന്നിവ നല്‍കുന്നതിനു ഹെല്‍ത്ത് കെയര്‍ ഫൌെണ്േടഷന്‍ എന്ന സന്നദ്ധസംഘടനയ്ക്കു കീഴില്‍ കഴിഞ്ഞ ആറു വര്‍ഷമായി നിലകൊള്ളുന്ന സംരംഭമാണു കാരുണ്യതീരം.

18 വയസ് വരെയുള്ള കുട്ടികള്‍ക്കു സ്പെഷല്‍ സ്കൂള്‍, അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം, തൊഴില്‍ കേന്ദ്രം, പുനരധിവാസം എന്നിവയാണ് ഇപ്പോള്‍ നടന്നു വരുന്നത്. സ്കൂളില്‍ വന്നു പോകുന്നതിനുള്ള യാത്രാ ചെലവ്, ഭക്ഷണം, പരിശീലനം, പരിചരണം, തെറാപ്പികള്‍ തുടങ്ങി കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ എല്ലാ കാര്യങ്ങളും തീര്‍ത്തും സൌജന്യമായാണ് നല്കി വരുന്നത്. ഇപ്പോള്‍ 80 കുട്ടികള്‍ പഠനം നടത്തി വരുന്നു. ഇതിന്റെ നടത്തിപ്പിനു രണ്ടു ലക്ഷം രൂപയോളം മാസം ചെലവ് വരുന്നു.

ജാതിമത ചിന്തകള്‍ക്കതീതമായി ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഹെല്‍ത്ത് കെയര്‍ ഫൌണ്േടഷന്‍. സൈക്യാട്രിക് ക്ളിനിക്, ബ്ളഡ് ഡോണേഴ്സ് ക്ളബ്, ഹോം കെയര്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, ജൂണിയര്‍ ഇന്ത്യ, പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലയിലും ഫൌണ്േടഷന്‍ പ്രവര്‍ത്തിക്കുന്നു.

കാരുണ്യതീരം കാമ്പസിലെ കുട്ടികളുടെ ചെലവു വഹിക്കുന്നത്തിന് സ്പോണ്‍സര്‍മാരെ കണ്െടത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്ക് സഹകാരികളെ കണ്െടത്തുന്നതിനുമാണ് ജനറല്‍ സെക്രട്ടറി സി.കെ.എ. ഷമീര്‍ ബാവ, വൈസ് പ്രസിഡന്റ് ലത്തീഫ് കിനാലൂര്‍ എന്നിവര്‍ ഡിസംബര്‍ 20 വരെ കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്നത്.

വിവരങ്ങള്‍ക്ക്: 65631653.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍