സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ്: യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് അജുല്‍ സ്കൂള്‍ യാസ് ക്ളബിനെ നേരിടും
Thursday, November 5, 2015 9:51 AM IST
ജിദ്ദ: സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ സി ഡിവിഷനില്‍ രാത്രി എട്ടിന് ന്യൂ കാസ്റ്റില്‍ സ്പോര്‍ട്ടിംഗ് ജിദ്ദ (ചഋണ ഇഅടഠഘഋ ടജഛഞഠകചഏ ഖഋഉഉഅഒ), എഫ്സി ഖുവൈസയെയും (എഇഝഡണഅകദഅ), രാത്രി 9.05നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ യംഗ് ചലഞ്ചേഴ്സ് ജിദ്ദ, സോക്കര്‍ ഫ്രീക്സ് സീനിയേഴ്സിനേയും നേരിടും.

രാത്രി 10.10നു ആരംഭിക്കുന്ന അവസാന മത്സരത്തില്‍ ബി ഡിവിഷനില്‍ കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റുകളായ യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബും അല്‍അജൂല്‍ സ്കൂള്‍ യാസ് ക്ളബും തമ്മിലുള്ള മത്സരം ഏറെ പ്രതീക്ഷയോടെയാണ് ഫുട്ബാള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

നാലു മാസക്കാലം നീണ്ടു നില്‍ക്കുന്ന സിഫ് ടൂര്‍ണമെന്റില്‍ റബിയ ടീ മുഖ്യ പ്രായോചകരും അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ജിദ്ദാ നാഷണല്‍ ഹോസ്പിറ്റല്‍, വിഎല്‍സിസി, ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ്, ടിഎസ്എസ്, ഷറഫിയ ട്രേഡിംഗ് കമ്പനി, ഗാമന്‍ ഗ്രൂപ്സ്, കതിര്‍ റൈസ്, അല്‍റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ളിനിക് എന്നിവര്‍ സഹ പ്രായോചകരുമാണ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍