ജനങ്ങള്‍ ഇടതു മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നില്‍ക്കും: ജോണ്‍ ബ്രിട്ടാസ്
Monday, October 26, 2015 7:41 AM IST
കുവൈത്ത് സിറ്റി: കേരളത്തിന്റെ മതനിരപേക്ഷ മനസിനു പോറലേല്‍പ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് നേതൃത്വത്തില്‍ സംഘടിപ്പിച്ച 'തെരെഞ്ഞെടുപ്പും പ്രവാസികളും' കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബ്രിട്ടാസ്.

മംഗഫ് കലാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മേഖല സെക്രട്ടറി സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹികമത്ത്, എന്‍. അജിത്കുമാര്‍ എന്നിവരും സംസാരിച്ചു. മീഡിയ സെക്രട്ടറി ആര്‍. നാഗനാഥന്‍ സ്വാഗതമാശംസിച്ച ചടങ്ങിനു ജോയിന്റ് സെക്രട്ടറി ഷാജു വി. ഹനീഫ് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍