സൈന്‍ ജിദ്ദ ചാപ്റ്റര്‍ അഭിനന്ദിച്ചു
Monday, October 12, 2015 5:53 AM IST
ജിദ്ദ: വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈന്‍ മാനവ വിഭവശേഷി വികസന ഗവേഷണ കേന്ദ്രത്തെ മേഘാലയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ക്രിസ്റ്യന്‍ യൂണിവേഴ്സിറ്റിയുടെ (ഡഏഇ അംഗീകൃതം) വിവിധ കോഴ്സുകള്‍ നടത്തുന്നതിനുള്ള പഠനകേന്ദ്രമായി തെരഞ്ഞെടുത്തതിനെയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്ത സൈന്‍ ഭാരവാഹികളെയും സൈന്‍ ജിദ്ദ ചാപ്റ്റര്‍ അഭിനന്ദിച്ചു.

സൈനിനു കീഴിലുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ലീഡര്‍ഷിപ്പ് എന്ന സ്ഥാപനത്തിനാണു യൂണിവേഴ്സിറ്റിയുടെ പഠനകേന്ദ്രമെന്ന നിലയില്‍ വിവിധ ഗവേഷണങ്ങളും ബിരുദ, ബിരുദാനന്തര, ഡിപ്ളോമ കോഴ്സുകളും നടത്താന്‍ അനുമതി ലഭിച്ചത്. ഇതുസംബന്ധിച്ചു നടന്ന ധാരണ പത്രം ഒപ്പിടല്‍ ചടങ്ങില്‍ പ്രോ ചാന്‍സലര്‍ ഡോ. ഗ്ളെന്‍ സി ഗാര്‍ഖോംഗര്‍, വൈസ് ചാന്‍സലര്‍ ആര്‍.ജി ലിങ്ദോ, രജിസ്ട്രാര്‍ ഡി.ഡി ഇങ്റ്റി, സൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റാഷിദ് ഗസാലി, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബാസിം ഗസാലി തുടങ്ങിയവരാണു പങ്കെടുത്തത്.

സൈന്‍ ജിദ്ദ എക്സിക്യൂട്ടീവ് യോഗത്തില്‍ ഡയറക്ടര്‍ സലാഹ് കാരാടന്‍, ചീഫ് ഓര്‍ഗനൈസര്‍ അനസ് പരപ്പില്‍, റഷീദ് വരിക്കോടന്‍, അഷ്റഫ് പൊന്നാനി, നാസര്‍ വെളിയങ്കോട് എന്‍ജിനിയര്‍ ലത്തീഫ്, വി.പി ഹിഫ്സുറഹ്മാന്‍, റസാഖ് ചേലക്കോട്, കെ.സി. അബ്ദുറഹ്മാന്‍, ഷംസുദ്ദിന്‍ പായേത്ത്, അഡ്വ. അലവി കുട്ടി, അഷ്റഫ് കോയിപ്ര, അഡ്വ. മുനീര്‍, സി.ടി. ശിഹാബ്, വി.പി. മുഷ്താഖ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍