ഫ്രട്ടേണിറ്റി ഫോറം ചര്‍ച്ച നടത്തി
Monday, August 24, 2015 6:44 AM IST
മക്ക: ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴിലുള്ള മക്കയിലെ ഇന്‍ചാര്‍ജ് അബ്ദുസലാമുമായി ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ചര്‍ച്ച നടത്തി. ഫോറം മക്ക വോളന്റിയര്‍ കോഓര്‍ഡിനേറ്റര്‍ ഖലീല്‍ ചെമ്പയില്‍, വോളന്റിയര്‍ ക്യാപ്റ്റന്‍ അബ്ദുള്‍ ഗഫ്ഫാര്‍, അസീസിയ വോളന്റിയര്‍ ഇന്‍ചാര്‍ജ് അബ്ദുസലാം എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്കു സേവനം ചെയ്യുന്നതിനായി ഫ്രറ്റേണിറ്റി ഫോറം തയാറാക്കിയ പദ്ധതികള്‍ ഫോറം പ്രതിനിധികള്‍ വിശദീകരിച്ചു.

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇത്തവണ ഹാജിമാരുടെ സേവനത്തിനായി കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്െടന്നും ഹറം ടാസ്ക് ഫോഴ്സ് കൂടുതല്‍ വ്യവസ്ഥാപിതമാക്കിയതായും ഹാജിമാരുടെ ലഗേജ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മറ്റുമായി ധാരാളം പുതിയ പദ്ധതികളുണ്െടന്നും ഹജ്ജ് മിഷന്‍ ഇന്‍ചാര്‍ജ് അബ്ദുസലാം വ്യക്തമാക്കി. മുന്‍കാലങ്ങളിലെ ഫ്രട്ടേണിറ്റി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം ഈവര്‍ഷവും കൂടുതല്‍ സഹായം നല്‍കാന്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍