ഇസ്ലാമിക സാമ്പത്തിക നിയമങ്ങള്‍ നിത്യപ്രസക്തം
Thursday, August 13, 2015 8:18 AM IST
റിയാദ്: ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇസ്ലാമിക സമ്പദ് വ്യവസ്ഥിതിക്കു മാത്രമേമ സാധിക്കൂ എന്ന് കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര ഗവേഷകന്‍ പി.എന്‍. അബ്ദുറഹ് മാന്‍ അബ്ദുള്‍ ലത്തീഫ്.

ഇസ്ലാമിക് സമ്പദ് വ്യവസ്ഥ: പ്രസക്തിയും പ്രായോഗികതയും എന്ന വിഷയത്തില്‍ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) സംഘടിപ്പിച്ച സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ധനവും സമ്പത്തും മനുഷ്യന്റേതാണെന്നും അവ സമ്പാദിക്കുന്നതിലും വിനിയോഗിക്കുന്നതിലും പൂര്‍ണമായ സ്വാതന്ത്യ്രം മനുഷ്യനുണ്െടന്നുമുള്ള കാഴ്ചപ്പാടാണു ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ക്കു സംഭവിച്ച പരാജയങ്ങള്‍ക്കു കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍ഐസിസി ചെയര്‍മാന്‍ സുഫ് യാന്‍ അബ്ദുസലാം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബത്ഹ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഡോ. സ്വബാഹ് മൌലവി അധ്യക്ഷത വഹിച്ചു. വി.പി. നൌഫല്‍ മദീനി ഉദ്ബോധന പ്രസംഗം നടത്തി. ഗ്രൂപ്പ് ചര്‍ച്ചയില്‍ ഫിറോസ് പാലക്കാട്, ഉമര്‍ ഫറൂഖ് വേങ്ങര, ഷംസുദ്ദീന്‍ തലശേരി, ശാനിദ് കോഴിക്കോട്, ഫിനോജ് അബ്ദുള്ള, ബഷീര്‍ കുപ്പോടന്‍, ഫയാസ് കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു. ആര്‍ഐസിസി കണ്‍വീനര്‍ ഉമര്‍ ഷരീഫ് സ്വാഗതവും മുജീബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു. നബീല്‍ പയ്യോളി, ശനോജ് അരീക്കോട്, യാസര്‍ അറഫാത്ത്, ഫസലൂര്‍ ഹഖ് മമ്പാട്, സമീര്‍ കല്ലായി എന്നിവര്‍ നേതൃത്വം നല്‍കി.