ജയറാം ഷോയ്ക്ക് ന്യൂജേഴ്സി മലയാളികളുടെ സമ്പൂര്‍ണ പിന്തുണ
Tuesday, July 7, 2015 5:32 AM IST
ന്യൂജേഴ്സി: ജയറാം മെഗാഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയ (ട. ആമശെഹശീഏൃലഴീൃശീ ഛൃവീേറീഃ ഇവൌൃരവ) ഭാരവാഹികള്‍ അറിയിച്ചു. രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, നടന്‍ ജയറാം, ഹാസ്യ താരം പാഷാണം ഷാജി, ഗായകന്‍ ഉണ്ണി മേനോന്‍ തുടങ്ങി സിനിമ -മിമിക്രി താരങ്ങളും ഗായകരും ഒന്നിക്കുന്നു. സെപ്റ്റംബര്‍ 13നു ന്യൂജേഴ്സിയിലെ ഫെലിഷ്യന്‍ കോളജ് ഓഡിറ്റോറിയത്തിലാണു മെഗാഷോ അരങ്ങേറുന്നത്.

നാദിര്‍ഷയാണ് ഷോ സംവിധാനം ചെയ്യുന്നത്. പ്രിയാമണി, ഹരിശ്രീ യുസഫ്, ആര്യ, ഡെല്‍സി തുടങ്ങി അറിയപ്പെടുന്ന താരങ്ങളുടെ ഒരു നീണ്ട നിരതന്നെ പങ്കെടുക്കുന്നു.

ഒരു ദേവാലയത്തിന്റെ പുനരുദ്ധാരണ ധനസമാഹാരണത്തിനുവേണ്ടി നടത്തുന്ന ഷോയ്ക്കു പഭു കുമാര്‍, അനിയന്‍ ജോര്‍ജ്, സണ്ണി വലിപ്ളാക്കല്‍, അലക്സ് ജോണ്‍, ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ തങ്ങളുടെ ആശംസകള്‍ അര്‍പ്പിച്ചു.

ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: ജോര്‍ജ് മാത്യു (ബൈജു) (732) 4294955, സിജു പോള്‍ (404) 9833808, വല്‍സന്‍ വര്‍ഗീസ് (908) 2855901, ഫിലിപ്പ് ജോഷ്വ (732) 2727365. കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു ജോസഫ് (ബിനു) (609) 7213376, സന്തോഷ് തോമസ് (848) 4481375. ന്യൂജേഴ്സിയില്‍നിന്നു ഷാജി കുളത്തിങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം