എയര്‍ബാഗ് തകരാര്‍: ഹോണ്ട 1.39 മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു
Tuesday, June 16, 2015 6:01 AM IST
വാഷിംഗ്ടണ്‍: ഹോണ്ട കാറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മുന്‍ വശത്തെ പാസഞ്ചര്‍ എയര്‍ ബാഗില്‍ തകരാര്‍ കണ്െടത്തിയതിനെത്തുടര്‍ന്നു അമേരിക്കയില്‍ വിറ്റഴിച്ച 1.39 മില്യണ്‍ ഹോണ്ട കാറുകള്‍ തിരിച്ചു വിളിക്കുന്നതായി ഹോണ്ട മോട്ടോര്‍ കമ്പനി ജൂണ്‍ 15 നു പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു.

റ്റക്കാറ്റ കോര്‍പറേഷന്‍ നിര്‍മിച്ച 2.3 മില്യണ്‍ പാസഞ്ചര്‍ എയര്‍ ബാഗുകളിലാണു നിര്‍മാണത്തിലെ പിഴവു കണ്െടത്തിയത്.

അമേരിക്കയില്‍ വിറ്റഴിച്ച 2001 മുതല്‍ 2005 വരെയുളള സിവിക്ക് സെഡാന്‍ മോഡല്‍ കാറുകളും 2003 മുതല്‍ 2007 വരെയുളള എക്കോര്‍ഡ് സെഡാന്‍ കാറുകളുമാണ് ഹോണ്ട കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു അറിയിപ്പുകള്‍ ഉടന്‍തന്നെ കാര്‍ ഉടമസ്ഥര്‍ക്ക് അയച്ചു തുടങ്ങുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍