സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Thursday, June 4, 2015 7:12 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭാ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷ സംഘത്തിന്റെ 12 -ാമത് ഭദ്രാസന സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക മിഷന്‍ ആദിത്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനം ജൂലൈ 23 മുതല്‍ 26 വരെ ഇമ്മാനുവല്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും. ‘ഠീ ലെലസ മിറ ീ ളശിറ’ എന്ന ചിന്താവിഷയത്തെ അധികരിച്ചുളള പഠനങ്ങള്‍ക്ക് സമ്മേളനം വേദിയാകും.

20 വര്‍ഷത്തെ ചരിത്രവുമായി ആത്മികപ്രഭ ചൊരിഞ്ഞുനില്‍ക്കുന്ന ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക ആദ്യമായാണ് ഇടവക മിഷന്‍ ഭദ്രാസന സമ്മേളനത്തിനു വേദിയാകുന്നത്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ, മുംബൈ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ, ഡോ. വിനോ ഡാനിയേല്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കും. കോണ്‍ഫറന്‍സിന് അഞ്ഞൂറിലധികം സഭാ വിശ്വാസികള്‍ ഇതിനോടകം രജിസ്റര്‍ ചെയ്തു കഴിഞ്ഞു.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി തിയഡോഷ്യസ് തിരുമേനി മുഖ്യ രക്ഷാധികാരിയും ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക മിഷന്‍ പ്രസിഡന്റ് റവ. ഡോ. സജു മാത്യു, അസോ. വികാരി. റവ. ജോണ്‍സന്‍ തോമസ് ഉണ്ണിത്താന്‍, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും ഭദ്രാസന സന്നദ്ധ സുവിശേഷ സംഘം സെക്രട്ടറിയുമായ റെജി വര്‍ഗീസ് എന്നിവരോടൊപ്പം രാജന്‍ ഡാനിയേല്‍ (രജിസ്ട്രേഷന്‍), ജോസ് പി. ജോര്‍ജ് (സുവനീര്‍) ജോസഫ് ചാണ്ടി (റിസപ്ഷന്‍), സാം തോമസ്, കുഞ്ഞമ്മ ഏബ്രഹാം (പ്രയര്‍ സെല്‍), ജോസഫൈന്‍ ഈപ്പന്‍ (മെഡിക്കല്‍), വര്‍ഗീസ് കെ. ഇടിക്കുള, തോമസ് വര്‍ഗീസ് (ഫൈനാന്‍സ്), സഖറിയ കോശി (പബ്ളിസിറ്റി), മറിയാമ്മ ഉമ്മന്‍ (എന്റര്‍ടെയ്ന്‍മെന്റ്), തോമസ് തൈപറമ്പില്‍ (ഫുഡ്), റെജി വി. കുര്യന്‍ (താമസം) മാത്യു വര്‍ഗീസ് (ട്രാന്‍സ്പോര്‍ട്ടേഷന്‍), ടി.വി. മാത്യു (സേഫ്റ്റി), എം.എ. വര്‍ഗീസ് (ഗായക സംഘം), ജോയ് ഈപ്പന്‍ (വര്‍ഗിപ്പ്), സാബന്‍ സാം (സ്റേജ്), സജു കോട്ടയം (സൌണ്ട്) ജോണ്‍സന്‍ വര്‍ഗീസ് (വീഡിയോ) എന്നിവര്‍ വിവിധ സബ് കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കുന്നു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറില്‍നിന്നു ലഭിക്കുന്ന തുക മുംബൈ നവജീവന്‍ സെന്ററില്‍ പുതിയ പദ്ധതികള്‍ക്കായി ചില വഴിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

തിരുവചന പഠനം, സെമിനാറുകള്‍, അനുഗ്രഹീതമായ ആരാധന തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളാണ്.

സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സഭാവിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഫറന്‍സ് സംഘാടക സമിതി അറിയിച്ചു.

വിവരങ്ങള്‍ക്ക് : റവ. ഡോ. സജു മാത്യു 832 660 4281, റജി വര്‍ഗീസ് 281 650 9630

കോണ്‍ഫറന്‍സ് മീഡിയ കമ്മിറ്റിക്കുവേണ്ടി കണ്‍വീനര്‍ സഖറിയ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം