ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളില്‍ പ്രീമിയര്‍ യാത്രക്കാര്‍ക്ക് 20 ശതമാനം ഇളവ്
Thursday, March 19, 2015 12:05 AM IST
മസ്കറ്റ്: ജെറ്റ് എയര്‍വേയ്സ് മാര്‍ച്ച് 19 വ്യാഴാഴ്ച തുടങ്ങി 23 വരെ മസ്കറ്റില്‍ നിന്നും യാത്ര തുടങ്ങുന്ന ബിസിനസ് ക്ളാസ് യാത്രക്കാര്‍ക്ക് ഇരുപത് ശതമാനം ഇളവ് നല്‍കുന്നു. മസ്കറ്റില്‍ നിന്നും കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്കാണ് പ്രത്യേക കിഴിവ്. ജെറ്റ് എയര്‍വേയ്സ് വെബ്സൈറ്റുവഴി ബുക്ക് ചെയ്താല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളില്‍ ബിസിനസ് ക്ളാസ് യാത്രാനുഭവം എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ള അവസരമാണിതെന്നു ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം