റണ്‍വേ അടച്ചിടല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് തകര്‍ക്കുവാനുള്ള തന്ത്രം
Tuesday, March 3, 2015 7:55 AM IST
ദുബായി: കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ ജോലിയുടെ ഭാഗമായി ഭാഗികമായി അടച്ചിടുവാനുള്ള നീക്കം എയര്‍പോര്‍ട്ടിനെ തകര്‍ക്കുവാനുള്ള തന്ത്രമായി മാത്രമേ പ്രവാസി സമൂഹത്തിന് കാണുവാന്‍ കഴിയൂ എന്ന് ദുബായി മലപ്പുറം ജില്ലാ കെഎംസിസി കുറ്റപ്പെടുത്തി.

മലബാറിന്റെ ഇന്നത്തെ വികസനത്തിന് ആക്കം കൂട്ടുകയും വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട്. റണ്‍വേ വികസനം എന്ന ന്യായം പറഞ്ഞ് മേയ് മുതല്‍ ആറു മാസം കാലം വരെ റണ്‍വേ ഭാഗികമായി അടച്ചിടുന്നതിലൂടെ ഹജ്ജ്, ഉംറ നിര്‍വഹിക്കാന്‍ പോകുന്ന വിശ്വാസികള്‍ക്കും ഓണം, പെരുന്നാള്‍, മധ്യവേനലവധി സീസന്‍ കാലയളവില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ഒരുപോലെ യാത്രാ ദുരിതത്തിന് കാരണമാകാവുന്ന നീക്കത്തില്‍ നിന്ന് ബന്ധപെട്ട അധികാരികള്‍ പിന്മാറണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗം എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍. ഷുക്കൂര്‍ ആധ്യക്ഷത വഹിച്ചു. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, ദമാം കെഎംസിസി നേതാവ് ഹുസൈന്‍ കുമ്മാളി എന്നിവര്‍ പ്രസംഗിച്ചു. കെഎംസിസി മെംബര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായുള്ള പതിനാറു നിയോജകമണ്ഡലം കമ്മിറ്റികളുടെ രൂപീകരണം മാര്‍ച്ച് 30 നകവും ജില്ലാ കമ്മിറ്റി ഏപ്രില്‍ ആദ്യവാരത്തിലും നിലവില്‍ വരുന്ന വിധത്തിലുള്ള സമയ ബന്ധിതമായ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് വെന്നിയൂര്‍, മുസ്തഫ തിരൂര്‍, ജില്ലാ ഭാരവാഹികളായ ചെമുക്കാന്‍ യാഹുമോന്‍, ഇ.ആര്‍ അലി മാസ്റര്‍, അവയില്‍ ഉമ്മര്‍, ഹംസ ഹാജി മട്ടുമ്മല്‍, കെ.പി.പി തങ്ങള്‍, കെ.പി.എ സലാം, നാസര്‍ കുറുമ്പത്തൂര്‍, കരീം കാലടി, ടി.പി സൈതലവി, എം.പി ഷരീഫ്, പി.ടി.എം വില്ലൂര്‍, ഇബ്രാഹിം കുട്ടി, ജൌഹര്‍ മൊറയൂര്‍, റിയാസ് ബാബു, മുഹമ്മദ് വള്ളിക്കുന്ന്, നാസര്‍ എടപ്പറ്റ, ജലീല്‍ കൊണ്േടാട്ടി, സമ്മദ് പെരിന്തല്‍മണ്ണ, ജാഫര്‍ കരുവാരക്കുണ്ട്, ഒ.പി ഹംസ കുട്ടി, നൌഫല്‍ വേങ്ങര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പി.വി. നാസര്‍ സ്വാഗതവും ഒ.ടി. സലാം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹമത്തുള്ള തൈയില്‍