ഒഐസിസി കുവൈറ്റ് വെല്‍ഫെയര്‍ വിഭാഗം പ്രഥമശ്രുശ്രൂഷാ മരുന്നുകള്‍ ഏറ്റുവാങ്ങി
Monday, February 2, 2015 9:26 AM IST
കുവൈറ്റ്: ഒഐസിസിയൂടെ കോഴിക്കോട് ജില്ലാ വെല്‍ഫയര്‍ വിഭാഗം ശേഖരിച്ച പ്രഥമശ്രുശ്രൂഷാ മരുന്നുകളും ഉപകരണങ്ങളും കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍ കടലുണ്ടി, ട്രഷറര്‍ രാമകൃഷ്ണന്‍ മംഗലശേരി, വെല്‍ ഫയര്‍ സെക്രട്ടറി രാജു ശരത്ത് എന്നിവര്‍ ചേര്‍ന്ന് കുവൈറ്റ് ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ എന്നിവര്‍ക്കു കൈമാറി. ഒഐസിസി ശേഖരിച്ച പ്രഥമശ്രുശ്രൂഷാ ഉപകരണങ്ങളും മരുന്നുകളും പ്രവര്‍ത്തകര്‍ക്കിടയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനത്തോടെ വിതരണം ചെയ്യുമെന്നു വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പുണിത്തുറ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍