ട്രാഫിക് കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് പ്രത്യേക കോടതി
Tuesday, December 16, 2014 6:06 AM IST
ദമാം: സൌദിയില്‍ ട്രാഫിക് കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നിതിന് പ്രത്യേക കോടതി രണ്ടാഴ്ചക്കുശേഷം നിലവില്‍ വരുമെന്ന് സൌദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.

ട്രാഫിക് കേസുകളില്‍ പ്രത്യേക കോടതി സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോടതികളേയും ട്രാഫിക് വകുപ്പിനേയും ബന്ധിപ്പിക്കുന്ന നടപടികള്‍ പുര്‍ ത്തിയാക്കി. റോപകടങ്ങള്‍ മുലമുള്ള കേസുകളായിരിക്കും പ്രത്യേക കോടതികളില്‍ പ്രാധാനമായും കൈകാര്യം ചെയ്യുക. സൌദിയിലെ വിവിധ കോടതികളില്‍ റോഡപകടങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് കെട്ടികിടക്കുന്നത്. ഇതുമുലം കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നു.

റോഡപകടങ്ങളില്‍ പെടുന്ന വിദേശികള്‍ക്ക് കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ നാടുവിടാന്‍ കഴിയാറില്ല. ഇത്തരത്തില്‍ ധാരാളം വിദേശികള്‍ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ സൌദിയില്‍ തുടരുന്ന സംഭവങ്ങളുണ്ട്.

റോഡപകടങ്ങള്‍ കൈകാര്യം ചെയ്യുന്നയിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതോടെ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം