ഇന്ദിരാഗാന്ധി -പട്ടേല്‍ അനുസ്മരവും ഉമ്മന്‍ചാണ്ടി ജന്മദിനാഘോഷവും നടത്തി
Monday, November 3, 2014 7:46 AM IST
റിയാദ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 30-ാമത് രക്തസാക്ഷിത്വദിനവും മുന്‍ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനാനുസ്മരണവും കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 71-ാമത് ജന്മദിന അനുമോദനവും സംയുക്തമായി പ്രവാസി ദേശീയ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.

കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജേക്കബ് ചണ്ണപ്പേട്ടയുടെ അധ്യക്ഷതയില്‍ മംഗഫില്‍ നടന്ന സമ്മേളനം രക്ഷാധികാരി അഡ്വ. തോമസ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

ഫഹാഹീല്‍ മേഘല കമ്മിറ്റി പ്രസിഡന്റ് സുനില്‍ ജോയി, അബ്ദുള്ള തൃക്കരിപ്പുര്‍, നിസാര്‍ പുനയ്ക്കല്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍