ലോസ്ആഞ്ചലസില്‍ ഓണം ആഘോഷിച്ചു
Thursday, September 25, 2014 6:05 AM IST
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയായിലെ മലയാളികള്‍ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു.

ലോസ്ആഞ്ചലസ് ലേക്ക് വുഡ് മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 20ന് (ശനി) നടന്ന ആഘോഷങ്ങള്‍ പ്രസിഡന്റ് ബാബുരാജ് ധരന്‍ ഉദ്ഘാടനം ചെയ്തു.

മഹാബലിയുടെ ഓണ സന്ദേശത്തിനുശേഷം അവതരിപ്പിച്ച തിരുവാതിര, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സ്കിറ്റ്, ഓണപാട്ട്, നൃത്ത ശില്‍പം തുടങ്ങിയ

കലാപരിപാടികള്‍ നിറഞ്ഞ സദസിനെ ആവേശം കൊള്ളിച്ചു. വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ ഓണ സദ്യ ഏവരും ആസ്വദിച്ചു.

പരിപാടികളുടെ വിജയത്തിന് ആഹോരാത്രം പരിശ്രമിച്ചവര്‍ക്ക് സംഘടനാ ഭാരവാഹികളായ വിനോദ് ബാഹുലേയന്‍, രവി വെള്ളത്തിരി, രമ നായര്‍, ബാലന്‍ പണിക്കര്‍ എന്നിവര്‍ നന്ദി പറഞ്ഞു. വൈകുന്നേരം അഞ്ചിന് തുടങ്ങിയ ആഘോഷങ്ങള്‍ രാത്രി പത്തോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്