കെഡിഎന്‍എ ഓണം- ഈദ് ആഘോഷം സംഘടിപ്പിച്ചു
Monday, September 22, 2014 4:15 AM IST
കുവൈറ്റ്: കോഴിക്കോട് ജില്ല എന്‍ആര്‍ഐ അസോസിയേഷന്‍ കുവൈറ്റ് (കെഡിഎന്‍എ)യുടെ ആഭിമുഖ്യത്തില്‍ ഓണം ഈദ് ആഘോഷം സംഘടിപ്പിച്ചു. രാവിലെ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് സെക്രട്ടറി വിജയന്‍ കാരയില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ ഓണാഘോഷം പോലുള്ള പരിപാടികള്‍ മത സൌഹാര്‍ദത്തിനും സാഹോദര്യത്തിനും കൂടുതല്‍ ശക്തി പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആക്ടിംഗ് പ്രസിഡന്റ് അസീസ് തിക്കൊടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍ സംഘടനയുടെ പ്രവര്‍ ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

വര്‍ഗീസ് പുതുകുളങ്ങര, ഷറഫുദ്ദീന്‍ കണ്ണേത്ത്, സിദ്ദീഖ് വലിയകത്ത്, ഹിക്മത്, കൃഷ്ണന്‍ കടലുണ്ടി, ഹംസ പയ്യന്നൂര്‍, ആശപ്രേമരാജ്, സജീവ്കുനിമ്മല്‍, റാഫിയ അനസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.നാസര്‍ തിക്കോടി ഓണ സന്ദേശവും, കളത്തില്‍ അബ്ദുറഹ്മാന്‍ ഈദ് സന്ദേശവും നല്‍കി.

ഫഹഹീല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജില്ലയിലെ ഒരു മണ്ഡലത്തില്‍ ഒരു തയ്യല്‍ മെഷീന്‍ എന്ന പദ്ധതി ചടങ്ങില്‍ വെച്ചു ഉദ്ഘാടനം ചെയ്തു. ആദ്യ ഗഡു പരേതനായ ബാലുശ്ശേരി ചേളന്നൂര്‍ സ്വദേശി സുരേഷിന്റെ കുടുംബത്തിനുള്ള തുക ഫഹീഹീല്‍ ഏരിയ പ്രസിഡന്റ സജീവന്‍ കുനിമ്മല്‍ ടി.എം അനിഷ് കുമാറിന് കൈമാറി. റഷീദ് പയന്തൊങ്ങ് പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പ്രജു ടി .എം സ്വാഗതവും അസോസിയേഷന്‍ ട്രഷറര്‍ സത്യന്‍വരൂണ്ട നന്ദിയും അറിയിച്ചു

വിനു വാണിമേലിന്റെ നേത്രുത്വത്തില്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തന്നെ തയ്യാറാക്കിയ 24 തരം വിഭവങ്ങള്‍ അടങ്ങിയ ഓണ സദ്യയും സമീര്‍ വെള്ളയില്‍, ജെയ്സണ്‍ എന്നിവരുടെ നേത്രുത്വത്തില്‍ 'കുവൈറ്റ് മെലഡീസ്' അവതരിപിച്ച ലൈവ് ഓര്‍ക്കസ്ട്ര യും കാണികള്‍ക്ക് നല്ല വിരുന്നൊരുക്കി,

അബ്ദുറഹ്മാന്‍ നടുവണ്ണുര്‍, വിമല്‍ ,ഇക്ബാല്‍ നടുകണ്ടി, ചൈത്ര കൃഷ്ണന്‍, അബ്ദുറഹ്മാന്‍ നടുവണൂര്‍ എന്നിവര്‍ ഗാനങ്ങള്‍ആലപിച്ചു. ഹാര്‍ട്ട് ബീറ്റ്സ്, ഡെയ്സ് കുവൈറ്റ് എന്നീ കുവൈറ്റിലെ പ്രമുഘ ഡാന്‍സ് സ്കൂളിലെ കുട്ടികളും കൂടാതെ അനഘ, ബ്രിന്ദ, താര തുളസി , പൂജ ധീരജ് തുടങ്ങിയവരുടെ വിവിധയിനം നൃത്തങ്ങളും അരങ്ങേറി . കെ.ഡി.എന്‍.എ ഭാരവാഹികളായ ഇല്ല്യാസ് തോട്ടത്തില്‍ , സഹീര്‍ ആലക്കല്‍ , നാസര്‍ തിക്കോടി, പ്രേമരാജ്, സുഹേഷ് കുമാര്‍ , മോഹന്‍രാജ് അരീകാട് ഷിജിത്ത് കുമാര് കരുണാകരന്‍ , ഹനീഫ തുളസിധരന്‍ , ദിലീപ്ഗോപിനാഥന്‍ , മനോജ് നാരായണന്‍, വേദിക്, രാമചന്ദ്രന്‍ , ബോലാനാഥ്, സന്തോഷ് നബയില്‍,നിഷാല്‍ അനി മറ്റ് എക്സികുട്ടീവ് അംഗങ്ങള്‍ ഏരിയ് യൂണിറ്റ് ഭാരവാഹികള്‍ ആഘോഷത്തിനു നേത്രുത്വം നല്‍കി. സന്ദ്യ ഷിജിത്ത് , നിപുണ്‍ പോള്‍ എന്നിവര് അവതാരകരായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍