'സര്‍ഗശേഷി കണ്െ ടത്തി അടയാളപെടുത്തണം'
Thursday, August 21, 2014 8:26 AM IST
റിയാദ്: സര്‍ഗശേഷി കണ്െടത്തി അടയാളപെടുത്തുമ്പോഴാണ് ജീവിതം സ്വാര്‍ഥകമാവുന്നതെന്ന് പ്രമുഖ നോവലിസ്റ് എം.ഫൈസല്‍ ഗുരുവായൂര്‍ അഭിപ്രായപ്പെട്ടു. സര്‍ഗാത്മകമായ സാംസ്കാരിക പ്രവര്‍ത്തനത്തിനും പ്രബുദ്ധമായ വിചാര സംസ്കാരം സൃഷ്ടിക്കുന്നതിനുമായി കലാലയം എന്ന പേരില്‍ റിസാല സ്റഡി സര്‍ക്കിള്‍ രൂപം നല്‍കിയ സാംസ്കാരിക സദസുകളുടെ സൌദി ദേശീയ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്യ്രം ആഘോഷിക്കുമ്പോള്‍ തന്നെ, വര്‍ഗീയ കലാപങ്ങള്‍ക്ക് വര്‍ഷക്കണക്ക് വെച്ച് ഭരണാധികാരികള്‍ അവധി പ്രഖ്യാപിക്കുന്നു. കലാപങ്ങളുടെ തേര് തെളിക്കുന്നവര്‍ പ്രഖ്യാപിക്കുന്ന അവധി പ്രതീക്ഷക്ക് വക നല്‍കുന്നതാണ്.

സാഹിത്യ സൃഷ്ടികളുടെ സന്ദേശം ആസ്വാദകരുടെ കാഴ്ചക്കനുസരിച്ച് മാറാം. ബാഹ്യ സൌന്ദര്യത്തിലുപരി, ആഴത്തിലുള്ള പഠനങ്ങളും ആസ്വാദനവുമാണ് നടക്കേണ്ടത്. മനുഷ്യത്വത്തിന് പ്രഥമ പരിഗണന വരുമ്പോള്‍ മാത്രമേ, സാംസ്കാരിക മൂല്യങ്ങള്‍ സമൂഹത്തില്‍ നില നില്‍ക്കുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവേഷകനും കിംഗ് സൌദ് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റിയുമായ ഡോ. അബ്ദുള്‍ സലാം ഉമര്‍ 'കലാലയ'ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ജാബിറലി പത്തനാപുരം, പി. ജോസഫ് അതിരുങ്കല്‍, അബ്ദുള്‍ ജലീല്‍ മാസ്റര്‍ വടകര, ഡോ. രാജു ഫിലിപ്പ്, ഡോ. അബ്ദുള്‍ സലാം സഖാഫി ഓമശേരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ എന്നിവര്‍ പ്രസംഗിച്ചു.

റിസാല സ്റഡി സര്‍ക്കിള്‍ സൌദി നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ബാരി പെരിമ്പലം അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന കവിയരങ്ങില്‍, പ്രമുഖ കവി റഫീഖ് പിയങ്കര, മുജീബ് തുവക്കാട് എന്നിവര്‍ കവിതകളാലപിച്ചു. തുര്‍ന്ന് പ്രവര്‍ത്തകരുടെ കലാവിരുന്നും നടുന്നു. വിവിധ സോണുകളിലെ പ്രവര്‍ത്തകര്‍ തയാറാക്കിയ ചുമര്‍ മാഗസിന്‍ ശ്രദ്ധേയമായിരുന്നു.