ജോയി തറയില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അബുദാബി കോഓര്‍ഡിനേറ്റര്‍
Monday, June 30, 2014 7:55 AM IST
അബുദാബി: പ്രവാസി മലയാളി ഫെഡറേഷന്‍ അബുദാബി കോ ഓര്‍ഡിനേറ്റര്‍ ആയി ജോയി തറയിലിനെ നിയമിച്ചതായി ഗ്ളോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കന്‍ അറിയിച്ചു.

കഴിഞ്ഞ 21 വര്‍ഷമായി അബുദാബിയില്‍ എമിരേറ്റ്സ് ഡിഫന്‍സ് ടെക്നോളജി ഗ്രൂപ്പില്‍ ജോലിചെയ്യുന്ന ജോയി ഇപ്പോള്‍ സ്ഥാപനത്തിന്റെ ഫിനാന്‍സ് ഡയറക്ടറാണ്.

അബുദാബിയിലെ പ്രവാസി സമൂഹവുമായി സുദീര്‍ഘ കാലത്തെ ബന്ധമുള്ള അദ്ദേഹം പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രവാസി മലയാളികള്‍ക്കുമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.

14 മുതല്‍ 17 വരെ തീയതികളില്‍ കോട്ടയത്ത് നടക്കുന്ന പിഎംഎഫ് ഗ്ളോബല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിന് അബുദാബി ചാപ്റ്ററിന്റെ എല്ലാ സഹായങ്ങളും ജോയി തറയില്‍ വാഗ്ദാനം ചെയ്തു.