സൌദിയില്‍ ഉടമസ്ഥരുടെ കൈകളിലേക്ക് നേരിട്ട് ഇഖാമ
Monday, June 23, 2014 7:59 AM IST
റിയാദ്: വിദേശികളുടെ താമസ രേഖയായ ഇഖാമയും സ്വദേശികളുടെ പാസ്പോര്‍ട്ടുകളും ഉടമസ്ഥരുടെ കൈകളിലേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതി കിഴക്കന്‍ പ്രവിശ്യയിലും സൌദിയുടെ മറ്റ് പ്രധാന സ്ഥലങ്ങളിലും അടുത്താഴ്ച മുതല്‍ ആരംഭിക്കുമെന്നു സൌദി പോസ്റല്‍ കോര്‍പ്പറേഷന്‍ ഉപമേധാവി എന്‍ജിനിയര്‍ സാമി അല്‍ ഉവൈദ് അറിയിച്ചു.

ജവാസാത്തിന്റെ അബ്ഷിര്‍ പ്രോഗ്രാം മുഖേനം ഓണ്‍ലൈനില്‍ പുതുക്കി നല്‍കുകയും പുതിയവ നല്‍കിയതുമായ ഇഖാമകളും പാസ്പോര്‍ട്ടുകളും മറ്റു രേഖകളും ഉടമസ്ഥരുടെ കൈകളിലേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതി നേരത്തെ തുടക്കം കുറിച്ചിരുന്നു. ഇതിനകം റിയാദ്, ബുറൈദ, അര്‍അര്‍, നജ്റാന്‍,ഖര്‍ജ്, തബുക് ഹായില്‍, സക്കാക തുടങ്ങിയ പ്രദേശങ്ങളിലാണ് ഉടമസ്ഥരുടെ കൈകളിലേക്ക് ജവാസാത്ത് രേഖകള്‍ നേരിട്ട് കൈമാറിയിട്ടുണ്ട്.

കിഴക്കന്‍ പ്രവിശ്യയിലെ ദമാം, അല്‍കോബാര്‍ തുടങ്ങിയ പ്രദേശങ്ങളെ കുടാതെ തായിഫ്, മദീന, മക്ക, തായിഫ്, മദീന തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സ്ഥാപനങ്ങളുടെ മേല്‍വിലാസം സൌദി പോസ്റല്‍ വകുപ്പിന് നല്‍കാന്‍ അവശേഷിക്കുന്നവര്‍ എത്രയും വേഗം ംംം.ുമ.രീാ.മെ എന്ന വെബ് സൈറ്റ് മുഖേനയോ 920005700 എന്ന നമ്പരിലോ ബന്ധപ്പെട്ട് പുതുക്കണമെന്ന് സൌദി പോസ്റല്‍ വകുപ്പ് അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം