വര്‍ക്കല ഫ്രന്റ്സ് അസോസിയേഷന് പുതിയ നേതൃത്വം
Monday, June 16, 2014 6:52 AM IST
അബുദാബി: അബുദാബിയിലെ പ്രശസ്ത കലാ, സാംസ്കാരിക സുഹൃത് സംഘടനയായ വര്‍ക്കല ഫ്രന്റ്സ് അസോസിയേഷന്‍ പതിനൊന്നാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പന്ത്രണ്ടാമത് ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

25 അംഗ ഭരണസമിതിയില്‍നിന്ന് വര്‍ക്കല ദേവകുമാറിനെ പ്രസിഡന്റായും ജയപ്രകാശിനെ ജനറല്‍ സെക്രട്ടറിയായും പി. സുരേഷ് ബാബുവിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി അനീഷ് ഭരതന്‍ (വൈസ് പ്രസിഡന്റ്), എം.പി ഷൈജു (ജോ. സെക്രട്ടറി), സജി കുമാര്‍ (ജോ. ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള