അനു സുകുമാറിന് ഫ്ളോറിഡ സംഘടനകളുടെ പിന്തുണ
Thursday, June 12, 2014 9:03 AM IST
മയാമി: ഫ്ളോറിഡയിലെ ആറു സംഘടനകളില്‍ മയാമി കണ്‍വന്‍ഷനു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള നാലു സംഘടനകള്‍ ഫ്ളോറിഡ റീജിയണില്‍നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന അനു സുകുമാറിന് പിന്തുണ പ്രഖ്യാപിച്ചു.

1981 മുതല്‍ അറ്റ്ലാന്റയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്‍ (ഗാമി) എന്ന സംഘടനയില്‍ 2013ല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച് യുവജനങ്ങള്‍ക്കു പ്രാതിനിത്യം കൊടുത്ത സംഘടനയുടെ ചരിത്രത്തിലെ സുവര്‍ണ വര്‍ഷമായി മാര്റിയ അനു സുകുമാറിന്റെ പ്രവര്‍ത്തനം ഫോമയ്ക്കും മയാമി കണ്‍വന്‍ഷനും ഒരു മുതല്‍ കൂട്ടാകുമെന്ന് മയാമി കണ്‍വന്‍ഷന്‍ ടീം അഭിപ്രായപ്പെട്ടു.

ഓര്‍ലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഒരുമ) പ്രസിഡന്റ് രജ്ഞിത്ത് താഴത്തുമഠത്തില്‍, പാംബീച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലൂക്കോസ് പൈനുംകന്‍, നവകേരള ആര്‍ട്സ് ക്ളബ് പ്രസിഡന്റ് റെജി തോമസ്, കേരള സമാജം പ്രസിഡന്റ് ജോയി ആന്റണി എന്നിവര്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പിന്തുണ അറിയിച്ചത്.

ഏണകചചഋഠ ഷെറീഫ് ഡിപ്പാര്‍ട്ടുമെന്റില്‍ ഏഴു വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന അനു സുകുമാര്‍ ഇപ്പോള്‍ ഷെറീഫ് ഡിപ്പാര്‍ട്ടുമെന്റിലെ പോലീസ് ട്രെയിനിംഗ് ഉദ്യോഗസ്ഥനാണ്.

റിപ്പോര്‍ട്ട്: എബി ആനന്ദ്