മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
Monday, April 7, 2014 6:59 AM IST
റിയാദ്: ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി റിയാദില്‍ നിര്യാതനായി. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി കൊളപ്പുറം അരീത്തലയില്‍ എട്ടുവീട്ടില്‍ കമ്മദിന്റെ മകന്‍ അബ്ദുസലാം (32) ആണ് മരിച്ചത്.

ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് സ്വകാര്യ ക്ളിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുബാറക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഏഴു മാസം മുമ്പാണ് ശാര ജരീറിലെ കടയിലേക്ക് പുതിയ വീസയില്‍ എത്തിയത്.

മാതാവ്: ഫാത്തിമ. ഭാര്യ: സഫിയ. മൂന്നു വയസായ ഒരു മകളുണ്ട്.

ജിസാനിലുള്ള സഹോദരി പുത്രന്‍ നൂര്‍ മുഹമ്മദ് റിയാദിലെത്തിയിട്ടുണ്ട്.മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎം.സിസി ജീവകാരുണ്യ വിഭാഗം അംഗം നൂറുദ്ദീന്‍ കൊട്ടിയം, സി.പി അഷ്റഫ്, മുസ്തഫ കൊളപ്പുറം, റിയാദ് ഇരുകുളങ്ങര എന്നിവര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍