വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ വാര്‍ഷിക ധ്യാനം നടന്നു
Monday, March 31, 2014 7:15 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ഈവര്‍ഷത്തെ ആനുവല്‍ റിട്രീറ്റ് റവ. ഫാ. ഡോ.പോള്‍ വര്‍ഗീസ് ഡാനിയോല്‍, റവ.ഫാ. ഗ്രിഗറി വര്‍ഗീസ്, റവ. ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, റവ. ഫാ. ദിലീപ് ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് 22ന് (ശനി) നടന്നു.

യോങ്കേഴ്സിലെ 100 അണ്ടര്‍ഹില്‍ സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ നടന്ന ധ്യാനപ്രസംഗത്തില്‍ ഹൃദയ കവാടങ്ങളെ കൊട്ടിയടച്ചുകൊണ്ട് ദൈവത്തിന് പ്രവേശിക്കുവാന്‍ വേണ്ടി മാത്രം ഒരു വാതില്‍ തുറന്നുകൊണ്ട് നമ്മെത്തന്നെ ശുദ്ധീകരിക്കുന്ന ഒരു അനുഭവം ആനുവല്‍ റിട്രീറ്റിലൂടെ ഉണ്ടാകട്ടെ എന്ന് റവ.ഫാ. ഡോ. വര്‍ഗീസ് ദാനിയേല്‍ ഉത്ബോധിപ്പിച്ചു.

'അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ച് പൂര്‍ണ ഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍' 'നിന്റെ നീതിയിലുള്ള വിധികളെ പഠിച്ചിട്ടു ഞാന്‍ പരമാര്‍ഥ ഹൃദയത്തോടെ നിനക്ക് സ്തോത്രം ചെയ്യും'.സങ്കീര്‍ത്തനങ്ങള്‍ 119:2,7 വാക്യങ്ങളായിരുന്നു ധ്യാന വിഷയം.

തുടര്‍ന്ന് 12 ന് ഉച്ചനമസ്കാരവും തുടര്‍ന്ന് ധ്യാനം കുമ്പസാരം എന്നിവ നടന്നു.

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്