പ്രഫ. ഫിലിപ്പ് തോമസ് ഭദ്രാസന കൌണ്‍സില്‍ ട്രസ്റി സ്ഥാനാര്‍ത്ഥി
Saturday, March 29, 2014 3:14 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ നിന്നും നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രഫ. ഫിലിപ്പ് തോമസ് ഭദ്രാനസ കൌണ്‍സില്‍ ട്രസ്റി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ഏപ്രില്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാലു പേരാണ് ട്രസ്റി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഇടവക വൈസ് പ്രസിഡന്റ്, ട്രസ്റി, മാര്‍ത്തോമാ ഫെസ്റ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ മാര്‍ത്തോമാ സഭയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രഫ. ഫിലിപ്പ് തോമസ് ഡാളസ് ബ്രൂക്ക് ഹെവന്‍ കമ്യൂണിറ്റി കോളജ് അക്കൌണ്ടിംഗ് വിഭാഗത്തില്‍ അധ്യാപകനാണ്.

ഡാളസിലെ സാമൂഹ്യ -സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പ്രഫസര്‍ ഡാളസില അറിയപ്പെടുന്ന ഒരു സി.പി.എക്കാരനാണ്. ഭദ്രാസനാധിപന്‍ പ്രത്യേക താത്പര്യമെടുത്ത് രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന പ്രഫ. ഫിലിപ്പ് നിഷ്പക്ഷമായ രീതിയില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍