ജിദ്ദാ നവധാര ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
Monday, March 17, 2014 5:18 AM IST
ജിദ്ദ: ജിദ്ദ നവധാരയുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചിന് ആരംഭിച്ച 'പരിസ്ഥിതി സംരക്ഷണം കാമ്പയിന്‍ 2014' ന്റെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ പരിസ്ഥിതി സംരക്ഷണം വിഷയത്തിലൂന്നി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

പരിസ്ഥിതി സംരക്ഷണ പ്രാധാന്യവും ബോധവും വരും തലമുറയുടെ സംസ്കാരമായിതീരുമ്പോള്‍ പ്രകൃതി നാശത്തിന്റെ ഭയ വിഹ്വലതള്‍ക്ക് സമാന്തര വഴിത്താരയായി തീരുമെന്നും കുട്ടികള്‍ ചിത്ര രചനയിലൂടെ ആവിഷ്കരിച്ചു.

ശറഫിയ്യ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അത്ഭുതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. ജിദ്ദയിലെ പ്രമുഖ ചിത്രകാരന്‍ രവീന്ദ്രന്‍ തൃശൂര്‍ സന്ദേശചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറി നാസര്‍ അരിപ്ര വിഷയത്തെക്കുറിച്ച് വിശദീകരിച്ചു.

മാര്‍ച്ച് 21 ന് (വെള്ളി) രാവിലെ എട്ടിന് കാമ്പയിനിന്റെ ഭാഗമായി ക്വിസ് മത്സരവും പ്രസംഗ മത്സരത്തിന്റെ പ്രാഥമിക റൌണ്ട് മത്സരവും നടത്തുമെന്ന് നവധാര ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ ംംം.ിമ്മറവമൃമ.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഷീബ ടീച്ചര്‍, റൈഹാനത്ത് ടീച്ചര്‍, ഷഹര്‍ബാന്‍ റസാഖ്, റീന നിലമ്പൂര്‍, ബുഷ്റ ഇക്ബാല്‍, സുമി നിഷാദ്, കവിത ഉദയ് കുമാര്‍, മാരിയത്ത് സക്കീര്‍, ഷാഹുല്‍ ഹമീദ് തങ്ങള്‍, ഉദയ് കുമാര്‍, സജി ചുങ്കത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍