രാജന്‍ ഒടിക്കണ്ടത്തിന്റെ സംസ്കാരം മാറ്റിവച്ചു
Monday, March 10, 2014 6:30 AM IST
ഫിലാഡല്‍ഫിയ: മരണപെട്ട രാജന്‍ ഒടിക്കണ്ടത്തിന്റെ ഭാര്യ ലീലാമ്മയെ പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ പരേതന്റെ സംസ്കാരം മാറ്റി വച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

വെള്ളിയാഴ്ച ആറു മുതല്‍ ഒമ്പതു വരെ ക്രിസ്റ്റോസ് മാര്‍ത്തോമാ ദേവാലയത്തില്‍ നടത്തിയ പൊതുദര്‍ശനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്കാരത്തിന്റെ അവസാനത്തെ ഭാഗം ശുശ്രൂഷയും ക്രിസ്റ്റോസ് മാര്‍ത്തോമ പള്ളിയില്‍ നടന്നു.

സംസ്കാരം ഫോറസ്റ് ഹില്‍ സെമിത്തേരിയില്‍ പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ