'മനുഷ്യാവകാശത്തിന് വേണ്ടി രംഗത്തിറങ്ങേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യത'
Monday, February 3, 2014 10:09 AM IST
ജിദ്ദ: മൂന്നര വര്‍ഷത്തോളമായി ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ള നൂറുകണക്കിന് നിരപരാധികളായ വിചാരണ തടവുകാരുടെ മോചനത്തിന് വേണ്ടി രംഗത്തിറങ്ങേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്ന് കേരള മുസ്ലിം സയുക്ത വേദി പ്രസിഡന്റും, ജസ്റിസ് ഫോര്‍ മഅ്ദനി ഫോറം കേരള ചാപ്റ്റര്‍ കണ്‍വീനറുമായ ജസ്റിസ് ഫോര്‍ മഅ്ദനിഫോറം കേരള ചാപ്റ്റര്‍ കണ്‍വീനര്‍ പാച്ചല്ലൂര്‍ അബ്ദുസലീം മൌലവി പറഞ്ഞു.

ഓരോ ആഴ്ചയിലും നടത്തുന്ന ജുമുഅ പ്രഭാഷണത്തിലും ഇന്ത്യന്‍ ഭരണഘടനയും മനുഷ്യാവകാശത്തെ കുറിച്ചാണ് ജനങ്ങളെ ഉല്‍ബുദ്ധരാക്കുന്നത്. ജസ്റിസ് ഫോര്‍ മഅ്ദനി ഫോറം ജിദ്ദ ചാപ്റ്റര്‍ ഭാരവാഹികളുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുന്നാസിര്‍ മഅ്ദനിയെപ്പോലുള്ളവരുടെ നിരപരാധിത്വം ഇപ്പോഴും കേരള ജനത വ്യക്തമായി മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതേപോലുള്ള മനുഷ്യാവകാശ വിഷയങ്ങളില്‍ പ്രവാസി സമൂഹം കാണിക്കുന്ന ജാഗ്രതയെയും പിന്തുണയെയും ആദ്ദേഹം പ്രശംസിച്ചു.

ഫോറം ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ ഗോപി നെടുങ്ങാടി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പ്രാഫ റെയ്നോള്‍ഡ്, മഹബൂബ് അലി പത്തപ്പിരിയം, സുബൈര്‍ മൌലവി മുഹമ്മദ് റാസി, ഷാനവാസ് വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു വര്‍ക്കിംഗ് ചെയര്‍മാന്‍ അന്‍വര്‍ വടക്കാങ്ങര സ്വാഗതവും അഡ്വ. കെഎച്ച്എം. മുനീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍