അ​യ​ർ​ലൻഡിൽ​ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 29ന്
Sunday, November 10, 2024 2:04 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡിൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ഐ​റി​ഷ് പാ​ർ​ല​മെന്‍റിലേ​ക്ക് ന​വം​ബ​ർ 29 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി സൈ​മ​ൺ ഹാ​രി​സാ​ണ് നി​ല​വി​ലു​ള്ള മ​ന്ത്രി​സ​ഭ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ൻ​പേ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​യ​ർ​ല​ൻഡി​ൽ നി​ല​വി​ൽ ഫി​ന​ഗേ​ൽ, ഫി​ന​ഫോ​ൾ, ഗ്രീ​ൻ പാ​ർ​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്നു​ള്ള കൂ​ട്ടു​മ​ന്ത്രി​സ​ഭ​യാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി.

അ​ടു​ത്തി​ടെ ന​ട​ന്ന അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ ജ​ന​പി​ന്തു​ണ​യി​ൽ ഫി​ന​ഗേ​ൽ പാ​ർ​ട്ടി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ഫി​നാ​ഫോ​ൾ പാ​ർ​ട്ടി ര​ണ്ടാ​മ​തും സി​ൻ​ഫെ​യി​ൻ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.


തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് രാ​ജ്യം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധം ഒ​ട്ടേ​റെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യു​ള്ള ബ​ജ​റ്റാ​ണ് ക​ഴി​ഞ്ഞ മാ​സം പാ​ർ​ല​മെ​ന്‍റിൽ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​വ വോ​ട്ടാ​ക്കി മാ​റ്റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി​ക​ൾ.

അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തെ​രെ​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. മൊ​ത്തം 174 അം​ഗ​ങ്ങ​ളെ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കു​ക.

88 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള​വ​ർ​ക്കു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാം. ന​വം​ബ​ർ 16 വ​രെ നോ​മി​നേ​ഷ​നു​ക​ൾ സ്വീ​ക​രി​ക്കും. ഇ​ത്ത​വ​ണ മ​ല​യാ​ളി​ക​ളും തെ​രെ​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​ത്തി​നു​ണ്ടാ​വും .