സി​ന​ഡാ​ലി​റ്റി​യും എ​ക്യു​മെ​നി​സ​വും അ​വി​ഭാ​ജ്യം: മാ​ർ​പാ​പ്പ
Tuesday, November 12, 2024 11:18 AM IST
വ​ത്തി​ക്കാ​ൻ: സ​ഭൈ​ക്യ സം​ഭാ​ഷ​ണ​ത്തി​നാ​യി വ​ത്തി​ക്കാ​നി​ലെ​ത്തി​യ മാ​ർ​ത്തോ​മ്മ സ​ഭാ സി​ന​ഡി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ എ​ട്ടം​ഗ​സം​ഘം ഇ​ന്ന​ലെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചു.

ക​ത്തോ​ലി​ക്കാ​സ​ഭ​യും മാ​ർ​ത്തോ​മ്മ സ​ഭ​യും ത​മ്മി​ലു​ള​ള സ​ഭൈ​ക്യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ മാ​ർ​പാ​പ്പ, സി​ന​ഡാ​ലി​റ്റി​യും എ​ക്യു​മെ​നി​സ​വും ക്രൈ​സ്ത​വസാ​ക്ഷ്യ​ത്തി​ന് കൂ​ടി​യേ​തീ​രൂ എ​ന്നു പ്ര​സ്താ​വി​ച്ചു.

പാ​ശ്ചാ​ത്യ, പൗ​ര​സ്ത്യ സ​ഭ​ക​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന പാ​ല​മാ​ണു മാ​ർ​ത്തോ​മ്മ സ​ഭ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം വ​ത്തി​ക്കാ​ൻ സൂ​ന​ഹ​ദോ​സി​ൽ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പീ​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം നി​രീ​ക്ഷ​ക​നാ​യി പ​ങ്കെ​ടു​ത്ത​തും 2022ൽ ​ര​ണ്ടു​ സ​ഭ​ക​ളും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​തും മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ചു.


ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കേ​ര​ള​ത്തി​ൽ ഈ ​ച​ർ​ച്ച തു​ട​ർ​ന്നു. അ​ടു​ത്ത ച​ർ​ച്ച ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും ന​ട​ക്കും. സി​ന​ഡാ​ലി​റ്റി​യും പ്രേ​ഷി​ത​ദൗ​ത്യ​വും ഇ​രു​സ​ഭ​ക​ൾ​ക്കും ഒ​ന്നി​ക്കാ​വു​ന്ന മേ​ഖ​ല​ക​ളാ​ണെ​ന്ന് മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു.

പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ത്തെ​ക്കുറിച്ചുള്ള ഒ​രു എ​ക്യു​മെ​നി​ക്ക​ൽ സി​ന​ഡ് സ​മ്മേ​ളി​ക്കു​ന്ന​തി​നെ​പ്പ​റ്റി അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ചു. ഒ​ന്നി​ച്ച് സ്വ​ർ​ഗ​സ്ഥ​നാ​യ പി​താ​വേ എ​ന്ന പ്രാ​ർ​ഥ​ന ചൊ​ല്ലി​യാ​ണ് കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ച​ത്.