തുർക്കിയിലെ റിസോർട്ടിൽ തീപിടിത്തം; 76 മരണം
ജോസ് കുമ്പിളുവേലിൽ
Wednesday, January 22, 2025 5:11 PM IST
ഇസ്താംബുൾ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 76 പേർ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. തുർക്കി കർത്താൽകായിലെ സ്കി റിസോർട്ടിൽ റസ്റ്ററന്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. 234 പേരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.
ഹോട്ടലിന്റെ മുന്‍ഭാഗം മരം കൊണ്ട് നിര്‍മിച്ചത് തീ പെട്ടെന്ന് പടരാന്‍ കാരണമായി. കനത്ത പുക കാരണം എമര്‍ജന്‍സി എക്സിറ്റിലേക്കുള്ള പടികള്‍ കണ്ടെത്താനും ബുദ്ധിമുട്ടായി.