ആലീസ് വീഡലിനെതിരെ ഹാംബുര്‍ഗില്‍ പ്രതിഷേധം
ജോസ് കുമ്പിളുവേലില്‍
Monday, January 20, 2025 8:02 AM IST
ബര്‍ലിന്‍: എഎഫ്ഡി പാര്‍ട്ടി നേതാവും ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥിയുമായ ആലീസ് വെയ്ഡലിന്റെ സന്ദര്‍ശനത്തിനെതിരെ ഹാംബുര്‍ഗില്‍ ആയിരങ്ങള്‍ പ്രകടനം നടത്തി. വ്യാഴാഴ്ച വൈകുന്നേരം ഹാംബുര്‍ഗ് സിറ്റി ഹാളില്‍ നടന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ എഎഫ്ഡി നേതാവ് ആലീസ് വീഡല്‍ ഒരു പ്രസംഗിച്ചു.
ഹാംബുര്‍ഗ് അലയന്‍സ് എഗെയ്ന്സ്ററ് ദ റൈറ്റ് രജിസ്റ്റര്‍ ചെയ്ത പ്രധാന പ്രകടനത്തില്‍, പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ നഗരമധ്യത്തില്‍ തെരുവിലിറങ്ങി. 2,000 പ്രകടനക്കാര്‍ ഉണ്ടെന്ന് പോലീസ് അനുമാനിച്ചിരുന്നു, എന്നാല്‍ വൈകുന്നേരം 17,500 പേര് പങ്കെടുത്തതായി പോലീസ് പറഞ്ഞു.
ടൗണ്‍ ഹാളിലേക്കുള്ള തടസങ്ങള്‍ മറികടക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയതൊഴിച്ചാല്‍ പരിപാടി സമാധാനപരമായിരുന്നുവെന്ന് പോലീസ് വക്താവ് പറഞ്ഞു. പോലീസ് ലൈന്‍ ഭേദിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഏകദേശം 1,500 പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.