യൂറോപ്യന്‍ നേതാക്കള്‍ ഗാസ വെടിനിര്‍ത്തലിനെയും ബന്ദി മോചനത്തെയും സ്വാഗതം ചെയ്തു
ജോസ് കുമ്പിളുവേലില്‍
Monday, January 20, 2025 7:51 AM IST
ബെര്‍ലിന്‍: ഗാസയില്‍ 15 മാസത്തെ പോരാട്ടത്തിനൊടുവില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിനെ യൂറോപ്പിലുടനീളമുള്ള നേതാക്കള്‍ സ്വാഗതം ചെയ്തു. ഇസ്രായേലികളെയും വിദേശികളെയും ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.
യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്ക്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരാണ് കാരാറിനെ സ്വാഗതം ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.15ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. ഇസ്രായേല്‍ കാബിനറ്റും സുപ്രീം കോടതിയും അത് തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ പ്രാദേശിക സമയം കരാര്‍ പ്രാബല്യത്തിലാവും.