സ്റ്റി​വ​നേ​ജ്: ഹ​ർ​ട്ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്' സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം ശ​നി​യാ​ഴ്ച സ്റ്റീ​വ​നേ​ജ് ബാ​ൺ​വെ​ൽ അ​പ്പ​ർ സ്‌​കൂ​ളി​ൽ വച്ച് ന​ട​ത്ത​പ്പെ​ടും.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ഗം സം​ഘ​ടി​പ്പി​ച്ച കരോൾ -​ പു​ൽ​ക്കൂ​ട് -​ ട്രീ -​ ഭ​വ​നാ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ൾ ആ​ക​ർ​ഷ​ക​വും ഗു​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന​തു​മാ​യി. സ്റ്റീ​വ​നേ​ജ് എം​പി കെ​വി​ൻ ബൊ​ണാ​വി​യ ക്രി​സ്മ​സ് ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സ്റ്റീ​വ​നേ​ജ് മേ​യ​ർ ജിം ​ബ്രൗ​ൺ, മേ​യ​റ​സ് പെ​ന്നി ഷെ​ങ്ക​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കുചേ​രു​ക​യും ക്രി​സ്മ​സ് പു​ൽ​ക്കൂ​ട് - ​അ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​ണ്.

ക​ലാ​സ​ന്ധ്യ​യി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഗീ​ത -​ നൃ​ത്ത വി​സ്മ​യ പ്ര​ക​ട​ന​ങ്ങ​ളി​ൽ സ്റ്റീ​വ​നേ​ജ് ആ​ർ​ട്സ് ഗി​ൽ​ഡ് ചെ​യ​ർ​പേ​ഴ്സ​ണും സ്റ്റീ​വ​നേ​ജ് ഫെ​സ്റ്റി​വ​ൽ അ​ട​ക്കം പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ സം​ഘാ​ട​ക​യു​മാ​യ ഹി​ലാ​രി സ്പി​യേ​ഴ്‌​സ് ആ​തി​ഥേ​യ​ത്വം സ്വീ​ക​രി​ച്ചു പ​ങ്കെ​ടു​ക്കും.

യു​ഗ്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണ​ൽ ക​ലോ​ത്സ​വ​മേ​ള​യു​ടെ കോ​ഓർ​ഡി​നേ​റ്റ​റും ലൂ​ട്ട​ൻ കേ​ര​ളൈ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ലോ​ഷ്യ​സ് ഗ​ബ്രി​യേ​ൽ ആ​ഘോ​ഷ​ത്തി​ൽ യു​ഗ്മ പ്ര​തി​നി​ധി​യാ​യി പ​ങ്കുചേ​രു​ന്ന​തു​മാ​ണ്.


മി​ക​വു​റ്റ സം​ഗീ​ത-​ന​ട​ന-​നൃ​ത്ത​ങ്ങ​ൾ സ​മ​ന്വ​യി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ്ര​മു​ഖ മോ​ർ​ട്ട​ഗേ​ജ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​യ "ലോ​യ​ൽ​റ്റി ഫി​നാ​ൻ​ഷ്യ​ൽ സൊ​ല്യൂ​ഷ​ൻ​സ്', സെ​ന്‍റ് ആ​ൽ​ബ​ൻ​സി​ലെ ഭ​ക്ഷ​ണ പ്രി​യ​രു​ടെ രു​ചി​ക്കൂ​ട്ടും പാ​ർ​ട്ടി വേ​ദി​യു​മാ​യ "ചി​ൽ@​ചി​ല്ലീ​സ്' കേ​ര​ള ഹോ​ട്ട​ൽ, യു​കെ​യി​ലെ പ്ര​മു​ഖ ഹോ​ൾ​സെ​യി​ൽ ഫു​ഡ്- ഇ​ൻ​ഗ്രി​ഡി​യ​ൻ​സ് വി​ത​ര​ണ​ക്കാ​രാ​യ 7എസ് ട്രേ​ഡിംഗ് ലി​മി​റ്റ​ഡ്, കാ​റ്റ​റിംഗ് ക​മ്പ​നി​യാ​യ "ബെ​ന്നീ​സ് കി​ച്ച​ൺ' അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ഗം ആ​ഘോ​ഷ​ത്തി​ൽ സ്പോ​ൺ​സ​ർ​മാ​രാ​ണ്.

സം​ഗീ​ത-​നൃ​ത്ത-​ന​ട​ന ആ​ഘോ​ഷ​സ​ന്ധ്യ​യി​ൽ അ​തി വി​പു​ല​വും മി​ക​വു​റ്റ​തു​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് കോ​ർ​ത്തി​ണ​ക്കി​യി​രി​ക്കു​ന്ന​ത്. ബെ​ന്നീ​സ് കി​ച്ച​ൻ ത​യാ​റാ​ക്കു​ന്ന ത്രീ ​കോ​ഴ്സ് ക്രി​സ്മ​സ് ഡി​ന്ന​ർ ആ​ഘോ​ഷ​ത്തി​ലെ ഹൈ​ലൈ​റ്റാ​ണ്.

ക്രി​സ്മ​സ് നേ​റ്റി​വി​റ്റി സ്‌​കി​റ്റോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡന്‍റ് അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​ജീ​വ് ദി​വാ​ക​ര​ൻ ന​ന്ദി​യും ആ​ശം​സി​ക്കും. സ്റ്റീ​വ​നേ​ജ് കാ​ര​ൾ ടീം ​ന​യി​ക്കു​ന്ന കാ​ര​ൾ ഗാ​നാ​ലാ​പ​നം തു​ട​ർ​ന്ന് ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ: 07737956977, സ​ജീ​വ് ദി​വാ​ക​ര​ൻ: 07877902457, ജെ​യിം​സ് മു​ണ്ടാ​ട്ട്: 07852323333. വേദി: Barnwell Upper School, Shephall, SG2 9SR.