അബുദാബിയിൽ സൗജന്യ ഫാമിലി മെഡിക്കൽ ക്യാന്പ് 29 ന്
Tuesday, September 26, 2017 10:23 AM IST
അബുദാബി: അബുദാബി കെ എംസിസി ദക്ഷിണ മേഖല കമ്മിറ്റി LLHഹോസ്പിറ്റലുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ ഫാമിലി മെഡിക്കൽ ക്യാന്പ് സെപ്റ്റംബർ 29 ന് (വെള്ളി) നടക്കും.

രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ അബുദാബി LLH ഹോസ്പിറ്റലിൽ നടക്കുന്ന ക്യാന്പിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോപീഡിക്, ഇഎൻടി, ഡെന്‍റൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമാണ്. രക്ത പരിശോധന, ഇസിജി, വിഷൻ ടെസ്റ്റ് എന്നിവയും ക്യാന്പിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇൻഷ്വറൻസ് കാർഡ് ഇല്ലാത്തവർക്കും ക്യാന്പ് പ്രയോജനപ്പെടുത്താമെന്നു സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 052 489 4232, 056 422 3219, ഷാനവാസ് പുളിക്കൽ 055 3486352.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള